
കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാലാ ബി. എ പൊളിറ്റിക്കൽ സയൻസ് സിലബസിൽ വി. ഡി സവർക്കറുടെയും ആർ. എസ്. എസിന്റെയും പ്രത്യയശാസ്ത്രം. ഇതിനെ ചോദ്യം ചെയ്ത അധ്യാപകന് ഇടത് സംഘടനകളുടെ ഭീഷണി. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്ക് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ റോണി കെ. ബേബിക്കാണ് ഇടത്പക്ഷത്ത് നിന്നുതന്നെ ഭീഷണി നേരിടേണ്ടിവന്നത്. ഇടതുപക്ഷ സിൻഡിക്കേറ്റിന്റെ നിയന്ത്രണത്തിലുള്ള മഹാത്മാഗാന്ധി സർവ്വകലാശാലയിൽ സ്വന്തം സിൻഡിക്കേറ്റിന്റെ വീഴ്ച്ചകൾക്കെതിരെ പ്രതികരിക്കാൻ ആർജ്ജവത്വം ഇല്ലാത്തവർ ഭീക്ഷണികൾക്കൊണ്ട് എന്നെ നിശ്ശബ്ദനാക്കാൻ ശ്രമിക്കുകയാണ് എന്ന് റോണി കെ. ബേബി പറയുന്നു. സംഘപരിവാറിന് വിമർശനം പ്രശ്നം അല്ലാത്തപ്പോഴും ഇടതുപക്ഷം ഭീഷണിയുമായി എത്തുന്നതാണ് തന്നെ അത്ഭുതപ്പെടുത്തുന്നത് എന്ന് റോണി ചാനൽ ആർ. ബിയോട് വെളിപ്പെടുത്തി.

എന്നെ ഭീഷണിപ്പെടുത്തി നിശ്ശബ്ദനാക്കാൻ ശ്രമിക്കുന്നവരോട് ഒരു വാക്ക്. ഫാസിസത്തിന് എതിരെയുള്ള എന്റെ പോരാട്ടം തുടരുക തന്നെ ചെയ്യും. അത് രാഷ്ട്രീയ ഫാസിസം ആണെങ്കിലും, മത ഫാസിസം ആണെങ്കിലും എതിർക്കുക തന്നെ ചെയ്യും. അസഹിഷ്ണുതക്കെതിരെ പ്രതിരോധം തീർക്കുന്നവർ ദയവായി അതിന്റെ അർത്ഥം ആദ്യം പഠിക്കുക. എന്ത് ഭീഷണികൾ ഉണ്ടെങ്കിലും അത് ശാരീരികം ആണ് എങ്കിൽ പോലും നിലപാടുകളിൽ ഉറച്ച് നിന്ന് മുൻപോട്ട് പോകാനാണ് എന്റെ തീരുമാനം. റോണി പറയുന്നു.
