ഈ ചിഹ്നം അങ്ങ് മേടിച്ചാല്‍ പോരേ, പി.ജെ.ജോസഫിന്‍റെ കാലും പിടിക്കേണ്ട; ജോസ് കെ. മാണിയെ പരിഹസിച്ച്‌ ഷോണ്‍ ജോര്‍ജ്ജ്

  • Post category:news
  • Reading time:1 min read
You are currently viewing ഈ ചിഹ്നം അങ്ങ് മേടിച്ചാല്‍ പോരേ, പി.ജെ.ജോസഫിന്‍റെ കാലും പിടിക്കേണ്ട; ജോസ് കെ. മാണിയെ പരിഹസിച്ച്‌ ഷോണ്‍ ജോര്‍ജ്ജ്

മാണിയുടെ മരണത്തെ തുടര്‍ന്നുണ്ടായ പാല ഉപതെരഞ്ഞടുപ്പില്‍ കേരളാ കോണ്‍ഗ്രസുകാര്‍ക്ക് പാര്‍ട്ടി ചിഹ്നത്തില്‍ വോട്ട് ചെയ്യാന്‍ കഴിയില്ല. പി.ജെ ജോസഫും ജോസ് കെ. മാണിയും തമ്മിലുളള തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്നാണ് ചിഹ്നം അനുവദിച്ച്‌ നല്‍കാന്‍ പി.ജെ ജോസഫ് തയ്യാറാകാതിരുന്നത്. ജോസ് കെ മാണിയെ പരിഹസിച്ച്‌ ജനപക്ഷം നേതാവ് പി.സി ജോര്‍ജ്ജിന്‍റെ മകന്‍ ഷോണ്‍ ജോര്‍ജ്ജ് രംഗത്തെത്തി.

https://www.facebook.com/photo.php?fbid=2359291720987671&set=a.1492446934338825&type=3&theater

നോട്ട് എണ്ണുന്ന യന്ത്രത്തോടൊപ്പം, ഈ ചിഹ്നം അങ്ങ് മേടിച്ചാല്‍ പോരേ. പി.ജെ.ജോസഫിന്‍റെ കാലും പിടിക്കേണ്ട.എന്തിന്, സ്ഥാനാര്‍ത്ഥിയുടെ ഫോട്ടോ പോലും ആവശ്യമില്ലെന്ന് ഷോണ്‍ ഫെയ്‌സ് ബുക്കില്‍ കുറിച്ചു. പി.ജെ ജോസഫ് ചിഹ്നം അനുവദിക്കാത്തതിനെ തുടര്‍ന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ടോം ജോസ് സ്വതന്ത്രനായാണ് മത്സരിക്കുന്നത്. ചെയര്‍മാനായി തന്നെ അംഗീകരിച്ചാല്‍ മാത്രമേ രണ്ടില ചിഹ്നം അനുവദിക്കാനാവൂ എന്ന പി.ജെ ജോസഫിന്‍റെ നിലപാട് ജോസ് കെ. മാണി വിഭാഗം തള്ളിയിരുന്നു. രണ്ടില ചിഹ്നം നല്‍കാത്തതില്‍ വേദനയുണ്ടെന്ന് ജോസ് കെ. മാണി പ്രതികരിച്ചു.

0Shares