പൂനെ: മുന്‍കാമുകിയുടെ പ്രതികാരാഗ്‌നിയില്‍ വെന്തുരുകിയത് കാമുന്റെ വിവാഹ മണ്ഡപവും കാറും ബൈക്കും. പൂനയിലാണ് കാമുകന്‍ തന്നെ ഒഴിവാക്കി മറ്റൊരു യുവതിയെ കല്യാണം കഴിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് മുന്‍കാമുകി കല്യാണ പന്തലടക്കം തീയിട്ടത്. കാമുകന്റെ പരാതിയില്‍ കാമുകിയെ പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് പ്രതികാര കഥ ലോകം അറിയുന്നത്.
ആറ് വര്‍ഷമായി തങ്ങള്‍ പ്രണയത്തിലായിരുന്നുവെന്നും ഒരു കാരണവുമില്ലാതെ തന്നെ അയാള്‍ ഒഴിവാക്കിയതിനാലാണ് കൃത്യം ചെയ്തതെന്നും പെണ്‍കുട്ടി മൊഴി നല്‍കി. യുവാവിന്റെ വീട്ടില്‍ പെണ്‍കുട്ടി വിവരം ധരിപ്പിച്ചെങ്കിലും വീട്ടുകാര്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയില്ല. തുടര്‍ന്ന് കല്യാണം മുടക്കാന്‍ തീരുമാനിച്ച യുവതി കല്യാണ മണ്ഡപവും കാറും ബൈക്കും ചുട്ട് ചാമ്പലാക്കുകയായിരുന്നു.