അവശനിലയില്‍ കണ്ട 14 കാരിയായ ആദിവാസി പെണ്‍കുട്ടി പ്രസവിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing അവശനിലയില്‍ കണ്ട 14 കാരിയായ ആദിവാസി പെണ്‍കുട്ടി പ്രസവിച്ചു

കോന്നി: അവശനിലയില്‍ കണ്ട 14 കാരിയായ ആദിവാസി പെണ്‍കുട്ടി കോട്ടയം മെഡിക്കല്‍ കോളജില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി. അവിവാഹിതയാണ് പെണ്‍കുട്ടി. ആരോഗ്യ വകുപ്പ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. താലൂക്ക് ആശുപത്രിയുടെ കീഴിലുള്ള മൊബൈല്‍ യൂണിറ്റ് സംഘം ഇന്നലെ മൂന്നേകാലോടെ കോളനിയില്‍ എത്തിയപ്പോഴാണ് വീടിനുള്ളില്‍ അവശനിലയിലായ പെണ്‍കുട്ടിയെ കണ്ടെത്തുന്നത്.

തുടര്‍ന്ന് ഇവര്‍ പെണ്‍കുട്ടിയെ താങ്ങി മൂന്ന് കിലോമീറ്ററോളം നടത്തിയാണ് വാഹനത്തില്‍ കയറ്റിയത്. പിന്നീട് ഇവരുടെ അറിയിപ്പ് പ്രകാരം കോന്നിയില്‍ നിന്ന് എത്തിയ ആംബുലന്‍സിലാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ പെണ്‍കുട്ടിയെ എത്തിച്ചത്.

0Shares