അമേരിക്കന്‍ ദമ്പതികള്‍ ‘കേരള’ത്തെ അത്രമേല്‍ സ്‌നേഹിക്കയാല്‍…!

  • Post category:news
  • Reading time:1 min read
You are currently viewing അമേരിക്കന്‍ ദമ്പതികള്‍ ‘കേരള’ത്തെ അത്രമേല്‍ സ്‌നേഹിക്കയാല്‍…!

കോട്ടയം: അമേരിക്കയിലെ ടി.വി പ്രൊഡ്യൂസറായ ചാള്‍സ് ക്രാമറും ഇന്റീരിയര്‍ ഡിസൈനറായ ഭാര്യ ബ്രെന്ന മൂറും 2004ലാണ് ആദ്യമായി കേരളത്തിലെത്തിയത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുള്ള നഗരങ്ങളും ഗ്രാമങ്ങളും സന്ദര്‍ശിച്ച അവര്‍ക്ക് ആ യാത്ര അവിസ്മരണായമായ അനുഭവവും അനുഭൂതിയുമാണ് സമ്മാനിച്ചത്. കോരളത്തിലെത്തിയപ്പോള്‍ ദൈവത്തിന്റെ ഈ സ്വന്തം നാടിനെ മറ്റെല്ലാ സംസ്ഥാനങ്ങളെക്കാളും അവര്‍ക്ക് കൂടുതല്‍ പ്രിയങ്കരമായി മാറി. ആദ്യ ദര്‍ശനത്തില്‍ തന്നെ അനുരാഗം(ലൗ അറ്റ് ഫസ്റ്റ് സൈറ്റ്) എന്നു പറഞ്ഞപോലെയായിരുന്നു അവരുടെ അനുഭവം കേരളത്തിന്റെ സൗന്ദര്യവും തനിമയും കലാസാംസ്‌കാരിക പാരമ്പര്യവും ചരിത്ര പെരുമയും എല്ലാം എല്ലാം ആ ദംമ്പതികള്‍ ഹൃദയം കൊണ്ട് തൊട്ടറിഞ്ഞു. കേരളത്തിന്റെ ആത്മാവിലേക്ക് ഒരു തീര്‍ത്ഥ യാത്ര നടത്താന്‍ സാധിച്ച അവര്‍ ഈ മണ്ണിന്റെ നിശ്വാസങ്ങളെയും സ്പന്ദനങ്ങളെയും നെനെഞ്ചോട് ചേര്‍ത്തു വെച്ചു. മറക്കാനാവാത്ത ഓര്‍മ്മനകളുമായാണ് ഒടുവില്‍ അവര്‍ ്‌മേരിക്കയിലേക്ക് മടങ്ങിയത്.

2009ല്‍ അവര്‍ക്കു ജനിച്ച ാ3ദ്യത്തെ കണ്മണിക്ക് പേരിട്ടതാകട്ടെ ‘കേരള’യെന്നും! പിന്നീട് ലോസ് ആഞ്ചല്‍സില്‍ നിന്നും മാതാപിതാക്കളോടൊപ്പം അങ്ങിനെ ‘കേരള’യും കേരളത്തെ സ്‌നേഹപൂര്‍വ്വം വാരി പുണര്‍ന്നു.ആറ് ഭൂഖണ്ഡങ്ങളും 20 രാജ്യങ്ങളും ഉള്‍ക്കൊള്ളുന്ന അതിവിശാലമായ ഭൂമികയിലേക്ക് മറ്റൊരു ദേശാടനം നടത്താനുള്ള ഒരുക്കത്തിലാണ് ലോകസഞ്ചാരം ആത്മ നിര്‍വൃതിയായി കൊണ്ട് നടക്കുന്ന ഈ അപൂര്‍വ്വ ദമ്പതികള്‍. കേരളത്തിലെ പുഴകള്‍, കുന്നുകള്‍, കടല്‍തീരങ്ങള്‍, കായലുകള്‍,വയലുകള്‍, രുി വൈവിധ്യമുള്ള ഭക്ഷണം, സര്‍വ്വോപരി കേരളത്തില്‍ നിന്ന് കിട്ടിയ പ്രത്യേക ഊര്‍ജ്ജം എന്നിവയെല്ലാം ഈ സുന്ദരഭൂമിയില്‍ നിന്ന് പോയിട്ടും എപ്പോഴും അവരോടൊപ്പമുണ്ടായിരുന്നു. കേരള പര്യടനത്തിനിടയില്‍ അവരോടൊപ്പമുണ്ടായ ഫ്രാന്‍സിലെ ഗൈഡ് മൈക്കിള്‍ കേരളത്തില്‍ നിന്നൊരു കുട്ടിയെ ദത്തെടുത്തിരുന്നു. അങ്ങനെ ആ കുട്ടിയിലൂടെ കോട്ടയത്തെ ഭരണങ്ങാനത്ത് ഇവര്‍ക്കൊരു ബന്ധമുണ്ടായി.

അവിടെ മൈക്കിള്‍ ദത്തെടുത്ത കുട്ടിയുടെ ബന്ധത്തിലുള്ള വീട്ടിലെ കുട്ടികളോടൊപ്പം അല്‍ഫോന്‍സ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ‘കേരള’യെ കുറച്ചുനാള്‍ പഠിപ്പിക്കാന്‍ ചേര്‍ത്തിരുന്നു. ഇളയ സഹോദരനെ അവിടെ പ്ലേ സ്‌കൂളിലും ചേര്‍ത്തു. കേരള മൂന്നാം ക്ലാസില്‍ ഇവിടെ കുറച്ച്കാലം പഠിച്ചശേഷം മടങ്ങി. ഇപ്പോള്‍ 8 വയസ്സുള്ള ‘കേരളയും’ കുടുംബവും ഇന്തോനേഷ്യയിലാണ് താമസിക്കുന്നത്.

0Shares