കാസര്‍കോട് ഭാവി വികസനത്തിൻ്റെ കേന്ദ്രമാകും;വികസനത്തിൽ ജില്ലകള്‍ കുതിക്കുന്നു: മന്ത്രി പി.രാജീവ്

You are currently viewing കാസര്‍കോട് ഭാവി വികസനത്തിൻ്റെ കേന്ദ്രമാകും;വികസനത്തിൽ ജില്ലകള്‍ കുതിക്കുന്നു: മന്ത്രി പി.രാജീവ്

കാസര്‍കോട്: കേരളത്തിൻ്റെ ഭാവി വികസനത്തിൻ്റെ കേന്ദ്രമായി കാസര്‍കോട്, കണ്ണൂര്‍ ജില്ലകള്‍ വികസിക്കുകയാണെന്ന് വ്യവസായ- കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. ബേക്കല്‍ ലളിത് റിസോര്‍ട്ടില്‍ ജില്ലാ പഞ്ചായത്തിൻ്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിൻ്റെയും ആഭിമുഖ്യത്തില്‍ നടക്കുന്ന ദ്വിദിന വ്യവസായ സംഗമം ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാസര്‍കോടിൻ്റെ മാറ്റത്തിൻ്റെ പ്രഖ്യാപനമായി റൈസിംഗ് കാസര്‍കോട് മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുറമുഖം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. എം.എല്‍.എമാരായ സി.എച്ച് കുഞ്ഞമ്പു, എന്‍.എ നെല്ലിക്കുന്ന്, ഇ.ചന്ദ്രശേഖരന്‍, എം. രാജഗോപാലന്‍, എം.കെ.എം അഷ്‌റഫ് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.

ചീഫ് സെക്രട്ടറി വി. വേണു, മുന്‍ എം.പി പി. കരുണാകരന്‍, കണ്ണൂര്‍ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠന്‍, കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എ ഷൈമ, ഉദുമ പഞ്ചായത്ത് പ്രസിഡണ്ട് പി. ലക്ഷ്മി, ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ഖാദര്‍ ബദ്‌രിയ, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ഗീതാ കൃഷ്ണന്‍, എസ്.എന്‍ സരിത, എം. മനു, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് കെ. അഹമദ് ഷരീഫ്, ഷീന്‍ ആന്റണി, ടി.വി ബാലന്‍ മാണിയത്ത് സംബന്ധിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.കെ സജീവ് നന്ദി പറഞ്ഞു.

0Shares