കാസര്‍കോട്: അപകട മരണങ്ങള്‍ക്ക് അറുതിയില്ലാതെ കാഞ്ഞങ്ങാട് തീരദേശ പാത. പത്തോളം മരണങ്ങളാണ് ഈ റോഡില്‍ കഴിഞ്ഞ രണ്ടുമാസത്തിനിടേ ഉണ്ടായത്. ഉദുമ കെ.എസ്.ടി.പി റോഡില്‍ ഒരു അപകട മരണം കൂടി തിങ്കളാഴ്ച രാത്രി സംഭവിച്ചു. കെ.എസ്.ആര്‍.ടി.സി ബസിന് പിറകില്‍ ഇന്നോവ കാറിടിച്ച് ലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗം എന്‍.കെ അബ്ദുല്‍ ഹമീദ് ഹാജി(72) മരിച്ചു. തിങ്കളാഴ്ച രാത്രി പത്തുമണിയോടെ ഉദുമ പള്ളം ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിനു സമീപത്താണ് സംഭവം. ചൊവ്വാഴ്ച പുലര്‍ച്ചെ 12.30 മണിയോടെ ദുബൈയില്‍ നിന്നും വരുന്ന മകള്‍ ഷക്കീലയെ മംഗ്ലൂരു വിമാനത്താവളത്തില്‍ നിന്നും വീട്ടിലേക്ക് കൂട്ടികൊണ്ടുവരാന്‍ പോകുന്നതിനിടേയാണ് അപകടം.
കാര്‍ ഉദുമ പള്ളം കഴിഞ്ഞപ്പോള്‍ മുന്നില്‍ കാസര്‍കോട്ടേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് പെട്ടെന്ന് വേഗത കുറച്ചപ്പോള്‍ തൊട്ടു പിറകിലുണ്ടായിരുന്ന ഇന്നോവ ബസിന്റെ പിന്നിലിടിക്കുകയായിരുന്നു. കാര്‍ ബസിന്റെ അടിയിലേക്ക് പകുതിയോളം കയറി പോയി. കാറിന്റെ സുരക്ഷാ എയര്‍ബാഗ് തുറന്ന് പൊട്ടിയെങ്കിലും ഹമീദ് ഹാജിക്ക് ഗുരുതരമായി പരിക്കേറ്റു. ഡ്രൈവര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ബസ്സിലുണ്ടായിരുന്നവരും ഓടി കൂടിയ നാട്ടുകാരും ഉടന്‍ തന്നെ ഇരുവരെയും കാസര്‍കോട് നുള്ളിപ്പാടിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ഹമീദ് ഹാജിയുടെ ജീവന്‍ രക്ഷിക്കാനായില്ല.
മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ചൊവ്വാഴ്ച രാവിലെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. വലിയ പറമ്പ് പഞ്ചായത്ത് മുസ് ലിം ലീഗ് മുന്‍ പ്രസിഡണ്ടും, യു.ഡി.എഫ് പഞ്ചായത്ത് ചെയര്‍മാനും പാണ്ഡ്യാല വളപ്പ് ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ടുമായിരുന്നു. ഭാര്യമാര്‍: പി.കെ. ഖദീജ, എസ്.സി ജമീല. മക്കള്‍: അഷറഫ്, ഷക്കീല (ഇരുവരും ദുബൈ) ജസീല, സമീര്‍. മരുമക്കള്‍: നജീബ (പീസ് സ്‌കൂള്‍ തൃക്കരിപ്പൂര്‍) ആരിഫ്, സലീം.
ചാനല്‍ ആര്‍.ബി വായനക്കാര്‍ക്കായി നടത്തുന്ന ക്വിസ് മല്‍സരം(03.07.2018)
ഇന്നത്തെ ചോദ്യം
കേരളത്തിലെ ഏക മുസ്ലീം രാജവംശമേത്?
A) സൂയി
B) ഖില്‍ജി
C) കുത്ത്ബ് ഷാഹി
D) അറയ്ക്കല്‍
E) ഇവയൊന്നുമല്ല
മല്‍സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹമുള്ളവര്‍ ചെയ്യേണ്ടത്;- ആദ്യം ചാനല്‍ ആര്‍ബിയുടെ channelrb.com ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്ത് ചോദ്യമുള്ള വാര്‍ത്ത ഷെയര്‍ ചെയ്യുക. പിന്നീട് ശരിയുത്തരം ഇന്നു(03.07.2018 ) രാത്രി 12 നുമുമ്പായി 7025274015 എന്ന നമ്പറില്‍ മെസേജായോ വാട്ട്‌സാപ് മെസേജായോ അയക്കുക. വിജയികളെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും. അയക്കുന്ന ആളിന്റെ പേരും വിലാസവും, എഫ്.ബി നയിം, ഫോണ്‍ എന്നിവ രേഖപ്പെടുത്താത്തവ പരിഗണിക്കില്ല. ചാനല്‍ ആര്‍.ബി നല്‍കുന്ന സമ്മാനവും സര്‍ട്ടിഫിക്കറ്റും വിജയികളാകുന്നവര്‍ക്ക് നല്‍കും. ജുലൈ അഞ്ചുമുതല്‍ ആഴ്ചയിലൊരുതവണയാണ് ക്വിസ് മല്‍സരം നടക്കുക.
ഇന്നലെത്തെ (02.07.2018) ചോദ്യത്തിന്റെ ശരിയുത്തരം; കണ്ണൂര്‍
വിജയി; എം ജിഷ, പത്തനടുക്കം, കാസര്‍കോട്.