കാസർകോട് മുൻ ജില്ലാ കളക്ടർ കെ.എൽ സതീഷ് കുമാർ അന്തരിച്ചു; നിരവധി പദവികൾ വഹിച്ച ഉദ്യോഗസ്ഥൻ

  • Post category:Kerala / news / obitury
  • Reading time:1 min read
You are currently viewing കാസർകോട് മുൻ ജില്ലാ കളക്ടർ കെ.എൽ സതീഷ് കുമാർ അന്തരിച്ചു; നിരവധി പദവികൾ വഹിച്ച ഉദ്യോഗസ്ഥൻ

കാസർകോട് / എറണാകുളം: കാസർകോട് മുൻ ജില്ലാ കളക്ടർ കെ.എൽ സതീഷ് കുമാർ (63) അന്തരിച്ചു. തലശേരി, കരിയാട് സ്വദേശിയാണ്. തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ, ഗുരുവായൂർ ദേവസ്വം ബോർഡ് അഡ്മിനിസ്ട്രേറ്റർ, ശബരിമലയിൽ മജിസ്‌ട്രേറ്റ്, നിർമിതി കേന്ദ്രം ഡയറക്ടർ തുടങ്ങി നിരവധി പദവികൾ വഹിച്ചിരുന്നു.

എറണാകുളം, എളമക്കര, പേരണ്ടൂരിലെ ഫ്‌ളാറ്റിലായിരുന്നു താമസം. പരേതരായ ടി.കെ ബാലകൃഷ്ണൻ- കാർത്യായനി അമ്മ ദമ്പതികളുടെ മകനാണ്. രാമ സതീഷാണ് ഭാര്യ. ഡോ. ദുർഗ സതീഷ് മകളും, ഡോ.മിഥുൻ ശ്രീകുമാർ മരുമകനാണ്. പരേതയായ ഷീലയാണ് സഹോദരി.

0Shares