കാസര്‍കോട്: എം.എസ്.എഫ് വി ദ്യാര്‍ത്ഥിനി വിഭാഗമായ ഹരിതയുടെ പ്രഥമ ജില്ലാ സമ്മേളനം സെപ്റ്റംബര്‍ 26 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കാസര്‍കോട് വനിതാ ഭവനില്‍ നടക്കും. എം.എസ്.എഫ് ദേശീയ ഉപാധ്യക്ഷയും ഹരിത സംസ്ഥാന പ്രസിഡന്റുമായ ഫാത്തിമ തഹ്ലിയ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് കോഴിക്കോട് വെച്ച് മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാം പങ്കെടുത്ത എം.എസ്.എഫ് ക്യാമ്പസ് കോണ്‍ഫറന്‍സിലാണ് ഹരിത സംസ്ഥാന കമ്മിറ്റി രൂപീകൃതമായത്. ചെറിയ കാലയളവില്‍ കലാലയങ്ങളില്‍ ഹരിതക്ക് ലഭിച്ച സ്വീകാര്യത ഒരുപാടാണ്. ഫാറൂഖ് കോളേജ് യൂണിയന് ചെയര്‍പേഴ്സണ്‍ മിന ഫര്‍സാന, വടകര എം.ഇ.എസ് കോളേജ് യൂണിയന് ചെയര്‍പേഴ്സണ്‍ മുഹ്സിന, മമ്പാട് എം.ഇ.എസ് കോളേജ് യു.യു.സി നജ്വ ഹനീന തുടങ്ങിയ നിരവധി യൂണിയന് സാരഥികളെ വിജയിപ്പിച്ചെടുക്കാന്‍ ഹരിതയ്ക്ക് സാധിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും മികച്ച വിദ്യാര്‍ത്ഥിനി നേതാവായി ഫാത്തിമ തഹ്ലിയ തെരഞ്ഞെടുക്കപ്പെട്ടത് ഹരിതയുടെ ചരിത്രത്തിലെ പൊന്‍തൂവലാണ്.
ജില്ലയിലെ വിവിധ കോളേജുകളില്‍ ഇതിനകം തന്നെ ഹരിത പ്രവര്‍ത്തനം സജീവമാണ്. കാസര്‍കോട് ഗവ.കോളേജ്, പൊവ്വല്‍ എല്‍.ബി.എസ് കോളേജ്, തൃക്കരിപ്പൂര്‍ ഇ.കെ നായനാര്‍ മെമ്മോറിയല്‍ ഗവ.പോളിടെക്നിക്, ഐ.ടി.ഐ കാസര്‍കോട്, ഉദുമ ഗവണ്മെന്റ് കോളേജ്, മഞ്ചേശ്വരം ഗോവിന്ദപൈ കോളേജ്, പെരിയ അംബേദ്ക്കര്‍ കോളേജ്, സി.കെ നായര്‍ കോളേജ് പടന്നക്കാട്തുടങ്ങിയ ക്യാമ്പസുകളില്‍ ഹരിത യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചിട്ടുണ്ട്. ‘നിശബ്ദരാവരുത് നേരിന്റെ പെണ് പക്ഷം’ എന്ന പ്രമേയത്തില്‍ നടക്കുന്ന പ്രഥമ ജില്ലാ സമ്മേളനത്തില്‍ ഹരിത സംസ്ഥാന ജന.സെക്രട്ടറി മുഫീദ തസ്നി, വനിതാ ലീഗ്, മുസ്ലിം ലീഗ് നേതാക്കള്‍ സംബന്ധിക്കുമെന്ന് എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് ആബിദ് ആറങ്ങാടിയും ജന.സെക്രട്ടറി സി.ഐ ഹമീദും അറിയിച്ചു
ഹരിതയുടെ പ്രഥമ കാസര്‍കോട് ജില്ലാ സമ്മേളനം 26 ന്; അഡ്വ. ഫാത്തിമ തഹ്ലിയ ഉദ്ഘാടനം ചെയ്യും