സ്‌ഫോടനം: പ്രതിയെക്കുറിച്ച് സൂചന.

  • Post category:news
  • Reading time:1 min read


മലപ്പുറം:മലപ്പുറം ഒന്നാം ക്‌ളാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിവളപ്പിലുണ്ടായ സ്‌ഫോടന സംഭവത്തിലെ പ്രതിയെക്കുറിച്ച് സൂചന. കോടതിവളപ്പില്‍ നിര്‍ത്തിയിട്ട ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസറുടെ കാറിന് പിന്നില്‍ ചൊവ്വാഴ്ച പകല്‍ ഒന്നോടെയാണ് സ്‌ഫോടനമുണ്ടായത്. കാര്‍ ഭാഗികമായി തകര്‍ന്നു. തൊട്ടടുത്ത് നിര്‍ത്തിയിട്ട രണ്ട് കാറുകള്‍ക്കും കേടുപാടുണ്ടായി. സംഭവസ്ഥലത്തുനിന്ന് ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുടെയും പ്രഷര്‍കുക്കറിന്റെയും ബാറ്ററികളുടെയും കരിമരുന്നിന്റെയും അവശിഷ്ടം കണ്ടെത്തിയിട്ടുണ്ട്.malapuram-bombblast2 malapuram-bombblast

നിരോധിത തീവ്രവാദ സംഘടനായ അല്‍ ഉമ്മയുടെ മറ്റൊരു പേരാണ് ദി ബേസ്മൂവ്‌മെന്റ്.  ഇസ്രത്ത് ജഹാന്‍- യാക്കൂബ് മേമന്‍ എന്നിവരുടെ വധ വാര്‍ഷികത്തോടനുബന്ധിച്ച് ചെയ്ത പ്രതികാരം തുടരുമെന്നു ഓര്‍മ്മിപ്പിക്കുന്ന വിധത്തിലാണ് പെന്‍ഡ്രൈവിലെ വീഡിയോ ദൃശ്യങ്ങള്‍. പെട്ടിയില്‍ പെന്‍ഡ്രൈവ് കൂടാതെ ഇന്ത്യയുടെ ഭൂപടവും ഉണ്ടായിരുന്നു.

കള്ളിഷര്‍ട്ട് ധാരിയായ ഒരാളെ ബാഗുമായി സംഭവസ്ഥലത്ത് കണ്ടിരുന്നുവെന്നു കോടതി വളപ്പിലുണ്ടായ മുഹമ്മദ് എന്ന ദൃക്‌സാക്ഷി പറഞ്ഞു. സൂചനപ്രകാരം രേഖാചിത്രം തയ്യാറാക്കുമെന്ന് പോലീസ് അധികൃതര്‍ അറിയിച്ചു.bomb-blast

0Shares