സര്‍വ്വം മോദി മയം: രാഷ്ട്ര പിതാവിനെ പ്രധാനമന്ത്രി മറന്നതോ അതോ അവഗണിച്ചതോ?

  • Post category:news
  • Reading time:1 min read
You are currently viewing സര്‍വ്വം മോദി മയം: രാഷ്ട്ര പിതാവിനെ പ്രധാനമന്ത്രി മറന്നതോ അതോ അവഗണിച്ചതോ?


ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലെ ഡയറികളിലും കലണ്ടറിലും രാഷ്ട്ര പിതാവിന്റെ ചിത്രങ്ങള്‍ മാറ്റി മോദി സ്വന്തം ചിത്രം ചേര്‍ത്ത് അച്ചടിച്ചിറക്കി. നേരത്തെയിറക്കിയ കേന്ദ്രസര്‍ക്കാരിന്റെ കലണ്ടറില്‍ മോദിയുടെ മാത്രം ചിത്രങ്ങളാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇത് നിരവധി വിമര്‍ശനങ്ങള്‍ക്ക് വഴി തെളിയിച്ചിരുന്നു.

ഇതിനിടെയാണ് കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള മറ്റു വകുപ്പുകളുടെ കലണ്ടറിലും ഡയറികളിലും മോദി തന്റെ ചിത്രങ്ങള്‍ അച്ചടിച്ചിറക്കാന്‍ തീരുമാനിച്ചത്. ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്റെ കലണ്ടറിലും ഡയറിയിലും ഗാന്ധിജിക്കു പകരം മോദി ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കുന്നതിന്റെ ചിത്രങ്ങളാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം വരെ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ ചിത്രമാണ് കലണ്ടറില്‍ ഉണ്ടായിരുന്നത്.

0Shares