കാസര്‍കോട്: കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് കോഴ്സ് കാസര്‍കോട് ജില്ലാ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു. തിരുവനന്തപുരത്ത് പ്രവര്‍ത്തിച്ചുവരുന്ന ഈ സ്ഥാപനം അവികസിത ജില്ലയായ കാസര്‍കോട്ടേക്ക് വരുന്നത് ജില്ലയ്ക്ക് ഏറെ പ്രയോജനം ചെയ്യും. വിദ്യാനഗറിലും പ്രസ്ക്ലബ് ജംങ്ഷനിലും കെ ജി ബോസ് ലൈബ്രറിയിലുമാണ് ക്ലാസ് നടക്കുക. ആറുമാസമാണ് ഓരോ ബാച്ചിന്റെയും കാലയളവ്. ആദ്യബാച്ചിന്റെ പ്രവേശനോദ്ഘാടനം കാസര്‍കോട് മുന്‍സിപ്പല്‍ യു.പി സ്കൂള്‍ നുള്ളിപ്പാടിയില്‍ സംസ്ഥാന പ്രസിഡന്റ് ഡോ.കെ.വി കുഞ്ഞികൃഷ്ണന് ഉദ്ഘാടനം ചെയ്തു. പി അപ്പുകുട്ടന്‍ അധ്യക്ഷനായി. 
കോഴ്സ് ഡയരക്ടര്‍ ഡോ. കെ ദിനേശന് ആമുഖ പ്രസംഗം നടത്തി. പി.വി.കെ പനയാല്‍, കെ.എസ്.പിള്ള, കെ.എം അബ്ദുല്‍ റഹ്മാന്, സി.എച്ച് കുഞ്ഞമ്പു, ഗോവിന്ദന് പളളിക്കാപ്പില്‍, ഡോ. സുധഅഴിക്കോടന്, ബി സുരേഷ് ബാബു സംബന്ധിച്ചു.