റോഡുകളുടെ ദുരവസ്ഥയ്‌ക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം: വകുപ്പ് മന്ത്രിക്ക് എം.എല്‍.എയുടെ കത്ത്

  • Post category:news
  • Reading time:1 min read
You are currently viewing റോഡുകളുടെ ദുരവസ്ഥയ്‌ക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം: വകുപ്പ് മന്ത്രിക്ക് എം.എല്‍.എയുടെ കത്ത്

കാസര്‍കോട്: നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തിനൊടുവില്‍  എം.എല്‍.എ മറുപടിയുമായി ഫേസ്ബുക്കില്‍ രംഗത്ത് .കാസര്‍കോട് നിയമസഭാ മണ്ഡലത്തിലെ വിവിധ റോഡുകള്‍ നന്നാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന് അയച്ച കത്താണ് എം.എല്‍.എ. ഫേസ്ബുക്ക് വഴി അപ്പ്‌ലോഡ് ചെയ്തിരിക്കുന്നത്. 2017 ജനുവരി 25ന് മന്ത്രിക്കും വിവിധ വകുപ്പ് മേധാവികള്‍ക്കും നല്‍കിയ കത്തില്‍ മണ്ഡലത്തിലെ 7 റോഡുകള്‍ക്കായി 108 കോടി രൂപയുടെ വികസന പദ്ധതിക്കാണ് ആവശ്യമുന്നയിച്ചിട്ടുള്ളത്. അത് സംബന്ധിച്ചുള്ള വിശദമായ വിവരങ്ങള്‍ കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കാസര്‌കോട് മണ്ഡലത്തിലെ പല റോഡുകളും പൊട്ടിപൊളിഞ് ജനങ്ങള്‍ യാത്രാ ദുരിതത്തിലായതോടെ നാട്ടുകാര്‍ വിവിധയിടങ്ങളില്‍ സംഗമിച്ച് പ്രതിഷേധം നടത്തുകയുണ്ടായി.പ്രക്ഷോഭം ശക്തമാക്കാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതിനിടയിലാണ് എം.എല്‍എ മന്ത്രിക്ക് സമര്‍പ്പിച്ച കത്ത് ഫേസ്ബുക്ക് വഴി പരസ്യപ്പെടുത്തിയത്. പ്രശ്‌നത്തില്‍ താന്‍ സജീവമായി ഇടപെടുന്നുണ്ടെന്ന് ജനങ്ങളെ സാക്ഷ്യപ്പെടുത്താനാണ് എം.എല്‍.എ യുടെ ഈ നടപടി. റോഡിന്റെ നവീകരണ ചുമതല സര്‍ക്കാരിനായതിനാല്‍ ഇക്കാര്യത്തില്‍ ഇനി ജനങ്ങള്‍ തന്നെ കുറ്റപ്പെടുത്താന്‍ ശ്രമിക്കരുതെന്നാണ് എം.എല്‍.എയുടെ കത്തിനു പിറകിലെ ധ്വനി. എന്തായാലും ജനങ്ങളെ സംബന്ധിച്ചിടത്തോളം ഇനി പ്രതീക്ഷ നിറഞ്ഞ കാത്തിരിപ്പ് തന്നെയാണ് ശരണം!.

0Shares