മഹാരാഷ്ട്രയില്‍ വാതക ചോര്‍ച്ച; ഒന്‍പത് തൊഴിലാളികള്‍ മരിച്ചു.

  • Post category:news
  • Reading time:1 min read
You are currently viewing മഹാരാഷ്ട്രയില്‍ വാതക ചോര്‍ച്ച; ഒന്‍പത് തൊഴിലാളികള്‍ മരിച്ചു.

മുംബൈ: മഹാരാഷ്ട്രയിലെ ഒരു ഫാക്ടറിയില്‍ വിഷവാതകം ശ്വസിച്ച് ഒന്‍പത് തൊഴിലാളികള്‍ മരിച്ചു. ലാത്തൂരിലെ മഹാരാഷ്ട്ര ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്റെ കീഴിലുള്ള കീര്‍ത്തി ഓയില്‍ മില്‍സ് ഫാക്ടറിയുടെ ടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് ദുരന്തം. ടാങ്ക് വൃത്തിയാക്കാനിറങ്ങിയ തൊഴിലാളികള്‍ വിഷവാതകം ശ്വസിച്ച് ടാങ്കിനുള്ളില്‍ തന്നെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

0Shares