Categories
മലപ്പുറം സ്‌ഫോടനം : ദൃശ്യങ്ങള്‍ പുറത്ത്
Trending News

Also Read
മലപ്പുറം: കളക്‌ട്രേറ്റ് വളപ്പിലുണ്ടായ സ്‌ഫോടനത്തിന് ഇസ്തിരിപ്പെട്ടിയുടെ കോയിലും ഉപയോഗിച്ചായി റിപ്പോര്‍ട്ടുകള്‍. സ്‌ഫോടനം നടത്തിയ സര്‍ക്യൂട്ട് ബോഡിന്റെ ദൃശ്യങ്ങള്‍ പുറത്ത് .
ബേസ് മൂവ്‌മെന്റെ് എന്ന തീവ്രവാദി സംഘടന മറ്റു മൂന്ന് സ്ഥലങ്ങളില്‍ നടത്തിയ സ്‌ഫോടനത്തിന് സമാന വസ്തുക്കളാണ് മലപ്പുറത്ത് ഉപയോഗിച്ചതെന്നും വ്യക്തമായിട്ടുണ്ട്. മലപ്പുറത്ത് സ്‌ഫോടനം നടത്തിയ പ്രഷര്‍കുക്കര്‍ ബോംബിന്റെ സര്‍ക്യൂട്ട് ബോഡ് പോലെ തന്നെയുള്ള സര്‍ക്യൂട്ട് ഉപയോഗിച്ചാണു സംഘം കൊല്ലത്തും, ആന്ധ്രയിലെ ചിറ്റൂരിലും, മൈസൂരുവിലുമെല്ലാം സ്‌ഫോടനം നടത്തിയതെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചു
ഒടുവില്‍ നടന്ന മൈസൂരു കോടതയിലെ സ്‌ഫോടനത്തിലും പ്രഷര്‍ കുക്കര്‍ ബോംബാണ് ഉപയോഗിച്ചത്. പ്രഷര്‍കുക്കറിന്റെ വായു പുറത്തേക്കു പോകുന്ന ദ്വാരം വെല്‍ഡ് ചെയ്താണു ബോംബാക്കി മാറ്റിയത്. ഇസ്തിരിപ്പെട്ടിയുടെ കോയില്‍ സ്‌ഫോടക വസ്തുക്കള്‍ക്കുള്ളില്‍ ഘടിപ്പിച്ച ശേഷം ഒന്‍പത് വോള്‍ട്ടേജുള്ള 12 ബാറ്ററികളുമായി ബന്ധിപ്പിച്ചിട്ടുണ്ട്. സര്‍ക്ക്യൂട്ടുമായി ഘടിപ്പിച്ച ഡിലേ സ്വിച്ച് പ്രവര്‍ത്തിക്കുന്നതോടെ നിശ്ചിത സമയത്തിനുള്ളില്‍ ബോംബ് പൊട്ടുന്ന രീതിയിലാ ണ് ക്രമീകരണം. മലപ്പുറത്ത് ബോംബ് വച്ചയാള്‍ ഒരുപക്ഷേ,ദൂരെ മാറി നിന്നു സ്‌ഫോടനം നേരില്‍ കണ്ടിട്ടുണ്ടാകുമെന്നാണ് നിഗമനം. ബേസ് മൂവ്‌മെന്റ് നടത്തിയ മറ്റു മൂന്നു സ്‌ഫോടനങ്ങളിലും എളുപ്പം കണ്ടെത്താവുന്ന സമാനതകള്‍ ഒട്ടേറെയുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
Sorry, there was a YouTube error.