ന്യൂഡല്‍ഹി : രാംനാഥ് ഗോയങ്കെ പുരസ്‌കാരം പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ നിന്നും സ്വീകരിക്കാതെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്റെ പ്രതിഷേധം. ഈ വര്‍ഷത്തെ ഗോയങ്കെ പുരസ്‌കാരദാന ചടങ്ങ് വിതരണത്തിനിടെ ടൈംസ് ഓഫ് ഇന്ത്യയിലെ മുതിര്‍ന്ന ജേര്‍ണലിസ്റ്റ് അക്ഷയ മുകുള്‍ ആണ് മോദിയില്‍ നിന്ന് അവാര്‍ഡ് വാങ്ങാതെ വിട്ടുനിന്നത്.
ഗോയങ്കെ പുരസ്‌കാരത്തെ താന്‍ അങ്ങേയറ്റം ബഹുമാനത്തോടെ സ്വീകരിക്കുന്നതായി പറഞ്ഞ അദ്ദേഹം എന്നാല്‍ മോദിയില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങാന്‍ താല്‍പര്യമില്ലെന്നും വ്യക്തമാക്കി. ഗീത പ്രസ് ആന്റ് ദി മെയ്ക്കിങ് ഓഫ് ഹിന്ദു ഇന്ത്യ എന്ന പുസ്തകത്തിനായിരുന്നു പുരസ്‌കാരം. തുടര്‍ന്ന് അദ്ദേഹത്തിന് പകരം പുസ്തകത്തിന്റെ പ്രസാധകന്‍ കൃഷ്ണന്‍ ചോപ്ര അവാര്‍ഡ് വാങ്ങി.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി മാധ്യമപ്രവര്‍ത്തനരംഗത്തുള്ള അദ്ദേഹത്തിന്റെ പുസ്തകത്തിന് നോണ്‍ഫിക്ഷന്‍ വിഭാഗത്തിലാണ് ഗോയങ്കെ പുരസ്‌കാരം ലഭിച്ചത്. ഹിന്ദുത്വ അജണ്ടയുടെ ഉള്ളുകളികളെക്കുറിച്ച് വിശദമായി പ്രതിപാദിക്കുകയും പ്രധാനമന്ത്രി ഉള്‍പ്പെടെയുെള്ള നേതാക്കളെ വിമര്‍ശനാത്മകമായി കാണുകയും ചെയ്യുന്നതാണ് പുസ്തകം.