
മഞ്ചേശ്വരം: ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണലിനോടനുബന്ധിച്ച് കര്‍ശന സുരക്ഷ ഒരുക്കിയതായി ജില്ലാ പോലിസ് മേധാവി ജെയിംസ് ജോസഫ് പറഞ്ഞു. സുരക്ഷയുടെ ഭാഗമായി കാസര്‍കോട് പോലീസ് സബ്ഡിവിഷണല്‍ പരിധിയില്‍ ശക്തമായ പോലീസ് സാന്നിധ്യം സജ്ജീകരിച്ചിട്ടുണ്ട്.

ഇതിലേക്കായി ജില്ലാ പോലീസിനെ പുറമെ ഇന്‍ഡ്യന്‍ റിസര്‍വ്, ആംഡ് ബറ്റാലിയില്‍ എന്നിവിടങ്ങില്‍ നിന്നും നാല് കമ്പനി പോലീസിനെകൂടി നിയോഗിച്ചു. ഇവരെ, ക്രമസമാധാന പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുള്ള മഞ്ചേശ്വരം, കുമ്പള, ബദിയടുക്ക, കാസര്‍കോട് വിദ്യാനഗര്‍ എന്നീ പോലീസ് സ്റ്റേഷന് പരിധിയില്‍ നിയോഗിക്കും.വോട്ടെണ്ണല്‍ കേന്ദ്രത്തിലും പോലീസിന്റെ ശക്തമായ നിരീക്ഷണം ഉണ്ടായിരിക്കും.
