പനാജി: ബോളിവുഡ് നടി സറീന് ഖാന്റെ കാറിടിച്ച് ബൈക്ക് യാത്രികന് മരിച്ചു. ഗോവയിലെ മപുസ സ്വദേശിയായ നിതേഷ് ഗോരാല്‍ (31) ആണ് മരിച്ചത്. അപകടത്തില്‍ തലയ്ക്ക് പരിക്കേറ്റ നിതേഷിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പടിഞ്ഞാറന്‍ ഗോവയിലെ ബീച്ചിന് സമീപമുള്ള അഞ്ജുന ഗ്രാമത്തില്‍ ബുധനാഴ്ചയായിരുന്നു സംഭവം. അപകട സമയത്ത് സറീന് ഖാനും ഡ്രൈവര്‍ അലി അബ്ബാസുമാണ് കാറില്‍ ഉണ്ടായിരുന്നത്. സംഭവത്തില്‍ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് വ്യക്തമാക്കി. സല്മാന് ഖാന് ചിത്രം ‘വീറി’ലൂടെ ബോളിവുഡില്‍ സ്ഥാനംപിടിച്ച താരമാണ് സറീന് ഖാന്.