
കാസര്‍കോട്: കാസര്‍കോട് ജില്ലയിലും കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഭീഷണി നിലനില്‍ക്കുന്ന മൂന്ന് പഞ്ചായത്തുകളിലെ ആളുകളോട് മാറിത്താമസിക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ജില്ലയിലെ ബളാല്‍, കോടോംബേളൂര്‍, ഈസ്റ്റ് എളേരി പഞ്ചായത്തുകളിലെ ആളുകളോടാണ് മാറിത്താമസിക്കാന്‍ ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു നിര്‍ദ്ദേശം നല്‍കിയത്.

ജനങ്ങള്‍ക്ക് അടിയന്തിര സാഹചര്യത്തില്‍ കളക്ടറേറ്റിലെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാം. ഫോണ്‍: 04994 257700, 94466 01700.
