തുര്‍ക്കി: കറുത്ത പട്ടു തുണിയില്‍ സ്വര്‍ണ മഷി കൊണ്ടെഴുതിയ ഖുറാന്‍ പതിപ്പുമായി അസര്‍ബൈജാനിക്കാരിയായ ഒരു ചിത്രകാരി. തുന്‍സലെ മെമ്മെദസാദെയാണ് 50 മീറ്റര്‍ പട്ട് തുണിയില്‍ സ്വര്‍ണം,വെള്ളി നിറങ്ങളിലുള്ള 1500 മില്ലീലിറ്റര്‍ മഷി ഉപയോഗിച്ചു കൊണ്ട് വ്യത്യസ്തമായ രീതിയില്‍ ഖുർആൻ പതിപ്പ് തയ്യാറാക്കിയത്. തുര്‍ക്കിയിലെ മര്‍മറ സര്‍വ്വകലാശാലയില്‍ കലാചരിത്രം എന്ന വിഷയത്തില്‍ പഠനം നടത്തുകയാണ് തുന്‍സാലെ.

വ്യത്യസ്തങ്ങളായ നിരവധി ഖുർആനുകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ലോകത്ത് ഇന്നുവരെ ആരും പട്ടുതുണിയില്‍ ഖുർആൻ പതിപ്പ് എഴുതിയിട്ടില്ല എന്ന് ഉറപ്പാക്കിയതിനു ശേഷമാണ് തുന്‍സാലെ ഈ പരീക്ഷണത്തിന് മുതിര്‍ന്നത്. 164 അടി പട്ട് ഉപയോഗിച്ച് തയ്യാറാക്കിയ ഖുർആനില്‍ 11.4 x 13 ഇഞ്ചിലുള്ള പട്ട് പാളികള്‍ ഉപയോഗിച്ചാണ് ഓരോ പേജും തയ്യാറാക്കിയത്. മൂന്നു വര്‍ഷം കൊണ്ട് തയ്യാറാക്കായ ഖുർആൻ തുന്‍സാലെ സ്വന്തം കൈകൊണ്ടാണ് എഴുതിയിരിക്കുന്നത്. ഡിയാനേറ്റിന്റെ ഖുർആന്റെ ഔദ്യോഗിക പതിപ്പാണ് രചനയ്ക്കായി ഉപയോഗിച്ചതെന്നാണ് തുന്‍സാലെ അറിയിച്ചത്.
