നാളത്തെ കേരളം, ലഹരി വിമുക്ത നവകേരളം; ലഹരി വിരുദ്ധ ബോധവത്കരണ സദസ്സ് നടത്തി

  • Post category:local news
  • Reading time:1 min read
You are currently viewing നാളത്തെ കേരളം, ലഹരി വിമുക്ത നവകേരളം; ലഹരി വിരുദ്ധ ബോധവത്കരണ സദസ്സ് നടത്തി

ബേത്തൂർപാറ: (കാസർകോട് ) പൊതുജനങ്ങളെ അണിനിരത്തി ‘വിമുക്തി’ ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു. എക്‌സൈസ്സ് വകുപ്പ്, കേരള സംസ്ഥാന ലൈബ്രറി കൗണ്‍സിന്‍റെ സഹകരണത്തോടെ എം.ജി ഗ്രന്ഥാലയം ബേത്തൂർപ്പാറയിലാണ് പരിപാടി സംഘടിപ്പിച്ചത്.

സ്ത്രീകളും സ്കൂൾ വിദ്യാർത്ഥികളും നാട്ടുകാരും സംബന്ധിച്ച പരിപാടി കെ.എസ്.ഇ.ബി അസി.എഞ്ചിനീയർ എം.ഭാസ്കരൻ ദീപം തെളിയിച്ച് ഉല്‍ഘാടനം ചെയ്തു. ഗ്രന്ഥാലയം സെക്രട്ടറി ബി.ബാബുരാജ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കെ.വിനോദ് കുമാർ, പ്രമീള എന്നിവർ സംസാരിച്ചു.

0Shares