നടന്‍ കമല്‍ ഹാസന്‍റെ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം ബാറ്ററി ടോര്‍ച്ച്‌; തമിഴ്നാട്- ഇന്ത്യന്‍ രാഷ്ട്രീയങ്ങളില്‍ പുതുവെളിച്ചം കൊണ്ടുവരുമെന്ന് കമല്‍

  • Post category:news
  • Reading time:1 min read
You are currently viewing നടന്‍ കമല്‍ ഹാസന്‍റെ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം ബാറ്ററി ടോര്‍ച്ച്‌; തമിഴ്നാട്-  ഇന്ത്യന്‍ രാഷ്ട്രീയങ്ങളില്‍ പുതുവെളിച്ചം കൊണ്ടുവരുമെന്ന് കമല്‍

ചെന്നൈ: തമിഴ് സൂപ്പര്‍താരം കമല്‍ ഹാസന്‍റെ ‘മക്കള്‍ നീതി മയ്യം’ (എം.എന്‍.എം) രാഷ്ട്രീയ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം ബാറ്ററി ടോര്‍ച്ച്‌. നിലവിലെ രാജ്യത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ഏറ്റവും അനുയോജ്യമായ ചിഹ്നമാണ് തന്‍റെ പാര്‍ട്ടിക്ക് ലഭിച്ചതെന്ന് കമല്‍ ഹാസന്‍ അഭിപ്രായപ്പെട്ടു.

ഇത് തമിഴ്നാടിന്‍റെ രാഷ്ട്രീയത്തിലും ഇന്ത്യന്‍ രാഷ്ട്രീയത്തിലും പുതുവെളിച്ചം കൊണ്ടു വരുമെന്നും കമല്‍ഹാസന്‍ ട്വീറ്റ് ചെയ്തു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് കമല്‍ഹാസന്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചത്. നടക്കാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടിലെ 39 മണ്ഡലങ്ങളില്‍ നിന്നും മത്സരിക്കുമെന്നും കമല്‍ഹാസന്‍ പ്രഖ്യാപിച്ചിരുന്നു.

0Shares