ഡ്രൈവിങ് പരീക്ഷ; പുത്തന്‍ രീതിക്ക് മേയ് പതിനഞ്ച് വരെ ഹൈക്കോടതി വിലക്ക്.

  • Post category:news
  • Reading time:1 min read
You are currently viewing ഡ്രൈവിങ് പരീക്ഷ; പുത്തന്‍ രീതിക്ക് മേയ് പതിനഞ്ച് വരെ ഹൈക്കോടതി വിലക്ക്.

കൊച്ചി: ഡ്രൈവിങ് ടെസ്റ്റിനുള്ള പുതിയവ്യവസ്ഥ നടപ്പാക്കുന്നത് മേയ് 15 വരെ മാറ്റിവെയ്ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. അടിസ്ഥാന സൗകര്യമില്ലാതെ പുതുക്കിയ മാനദണ്ഡം നടപ്പാക്കുന്നതിനെ ചോദ്യംചെയ്തുള്ള ഹര്‍ജികളിലാണ് കോടതി ഈ ഉത്തരവ്. ഡ്രൈവിങ് സ്‌കൂള്‍ ഉടമകളാണ് കോടതിയെ സമീപിച്ചത്. ഈ മാസം ഒന്ന് മുതലാണ് ഡ്രൈവിങ് പരീക്ഷ പരിഷ്‌ക്കരിച്ചത്. പുതിയ രീതി ഡ്രൈവിങ് സ്‌കൂളിലെ പരിശീലകര്‍ക്കും ഡ്രൈവിങ് പഠിക്കാനെത്തുന്നവര്‍ക്കും ഒരുപോലെ പ്രയാസകരമാണെന്ന് വ്യാപകമായി പരാതിയുണ്ടായിരുന്നു.

കുന്ന് കയറുമ്പോള്‍ പാതിയില്‍ നിര്‍ത്തല്‍, ചെരിച്ച് പാര്‍ക്കിങ് തുടങ്ങിയവ ഡ്രൈവിങ് ടെസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്നാണ് ഫെബ്രുവരി 16-ലെ സര്‍ക്കുലറിലുള്ളത്. ഇതിനായുള്ള പരീക്ഷണമൈതാനം ഒരുക്കാന്‍ 90 ലക്ഷംരൂപ ചെലവുവരുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. നിലവില്‍ നാല് മൈതാനികളാണ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ളതെന്നാണ് കണക്ക്.ഡ്രൈവിങ് പരീക്ഷ പരിഷ്‌ക്കരിച്ച ശേഷം സംസ്ഥാനത്തെ 14 ജില്ലകളിലും കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പരീക്ഷയില്‍ പങ്കെടുത്തവര്‍ക്കെല്ലാം കൈയ്‌പ്പേറിയ അനുഭവമാണ് ഉണ്ടായത്. പുതിയ രീതിക്കെതിരെ സംസ്ഥാനത്തെങ്ങുമുള്ള ഡ്രൈവിങ് സ്‌കൂളുകാര്‍ പ്രതിഷേധിക്കുകയുണ്ടായി. ഈ സാഹചര്യത്തിലാണ് ഹൈക്കോടതി നിര്‍ദ്ദേശം പരക്കെ സന്തോഷമുളവാക്കി.

 

0Shares