എ.കെ ശശീന്ദ്രനെതിരായ വിവാദ ഓഡിയോ: പ്രതികളുടെ അറസ്റ്റ് തടയില്ലെന്ന് ഹൈക്കോടതി.

  • Post category:news
  • Reading time:1 min read
You are currently viewing എ.കെ ശശീന്ദ്രനെതിരായ വിവാദ ഓഡിയോ: പ്രതികളുടെ അറസ്റ്റ് തടയില്ലെന്ന് ഹൈക്കോടതി.

കൊച്ചി: മുന്‍ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്റെ രാജിക്ക് കാരണമായ വിവാദ ഓഡിയോ പ്രചരിപ്പിച്ച കേസില്‍ മംഗളം ചാനല്‍ ജീവനക്കാരുടെ അറസ്റ്റ് തടയില്ലെന്ന് ഹൈക്കോടതി. നോട്ടീസ് അയച്ചിട്ടും പ്രതികള്‍ കോടതിയില്‍ ഹാജരാകാത്തത് നിയമം അനുസരിക്കുന്നില്ലെന്നതിന് തെളിവാണെന്നും കോടതി അറിയിച്ചു. ചാനല്‍ മേധാവി ഉള്‍പ്പെടെ പ്രതി ചേര്‍ക്കപ്പെട്ട ഒമ്പത്‌പേരും ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയിരുന്നു.

ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്താണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ചാനല്‍ മേധാവിയടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തത്. ശനിയാഴ്ച തിരുവനന്തപുരം ജില്ലാ കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും മുതിര്‍ന്ന അഭിഭാഷകന് കേസ് കൈമാറുന്നതിന് വേണ്ടി പിന്‍വലിച്ചിരുന്നു. അഡ്വ. റാംകുമാര്‍ അസോസിയേറ്റാണ് ചാനലിലെ പ്രതികളായ മാധ്യമപ്രവര്‍ത്തകര്‍ക്ക് വേണ്ടി ഹാജരാവുക.

0Shares