ടൗണിന് ഉത്സവഛായ പകര്‍ന്ന് തൃക്കരിപ്പൂര്‍ മഹോത്സവത്തിന് തിരിതെളിഞ്ഞു

  • Post category:local news
  • Reading time:1 min read
You are currently viewing ടൗണിന് ഉത്സവഛായ പകര്‍ന്ന് തൃക്കരിപ്പൂര്‍ മഹോത്സവത്തിന് തിരിതെളിഞ്ഞു

തൃക്കരിപ്പൂര്‍: ടൗണിന് ഉത്സവഛായ പകര്‍ന്ന് തൃക്കരിപ്പൂര്‍ മഹോത്സവത്തിന് തിരിതെളിഞ്ഞു. എം.രാജഗോപാലന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് എ. ജി.സി.ബഷീര്‍ അധ്യക്ഷത വഹിച്ചു.
തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി.ഫൗസിയ പവലിയന്‍ ഉദ്ഘാടനം ചെയ്തു. സിനിമാ നടി ഗായത്രി സുരേഷ് മുഖ്യാതിഥിയായിരുന്നു.സി.പി.എം.ജില്ല സെക്രട്ടറി കെ.പി.സതീഷ് ചന്ദ്രന്‍, ഡി.സി.സി ജനറല്‍ സെക്രട്ടറി കെ.പി.കുഞ്ഞിക്കണ്ണന്‍, ബി.ജെ.പി ജില്ല പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത്, പി.കുഞ്ഞമ്പു, ടി.വി.ബാലകൃഷ്ണന്‍, ഇ. വി.ഗണേശന്‍, വി.കെ.രവീന്ദ്രന്‍, അസീസ് കടപ്പുറം, സി.ടി.സുലൈമാന്‍, പി.പി.അടിയോടി മാസ്റ്റര്‍, ഇ. നാരായണന്‍ പ്രസംഗിച്ചു. കെ.വി.ബാലകൃഷ്ണന്‍ സഹായനിധി വിതരണവും ഇബ്രാഹിം തട്ടാനിച്ചേരി ചികിത്സാ സഹായവും വിതരണം ചെയ്തു. ഗായത്രി സുരേഷിനുള്ള ഉപഹാരം സി.എച്ച്.അബ്ദുറഹീമും ലോഗോ രൂപകല്‍പ്പന ചെയ്ത മനു കൊയോങ്കരക്കുള്ള ഉപഹാരം കെ.കെ.രാജേന്ദ്രനും കൈമാറി.കെ.വി.ലക്ഷ്മണന്‍ സ്വാഗതവും എ. ജി.നൂറുല്‍ അമീന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഗായകന്‍ താജുദ്ദീന്‍ വടകരയുടെ ഗാനമേള ഇശല്‍ മര്‍ഹബ അരങ്ങേറി. ശനിയാഴ്ച രാത്രി നിസരി പയ്യന്നൂരിന്റെ ഗാനമേള നടക്കും.

0Shares