ജനപക്ഷത്തെ പിരിച്ചുവിടും; പാലാ പിടിച്ചെടുക്കാന്‍ പുതിയ പാര്‍ട്ടി രൂപീകരിക്കാനൊരുങ്ങി പി.സി. ജോര്‍ജ്ജ്

  • Post category:news
  • Reading time:1 min read
You are currently viewing ജനപക്ഷത്തെ പിരിച്ചുവിടും; പാലാ പിടിച്ചെടുക്കാന്‍ പുതിയ പാര്‍ട്ടി രൂപീകരിക്കാനൊരുങ്ങി പി.സി. ജോര്‍ജ്ജ്

കോട്ടയം: പാലാ പിടിച്ചെടുക്കാന്‍ കേരള ജനപക്ഷത്തെ പിരിച്ചുവിട്ട് പുതിയൊരു പാര്‍ട്ടി രൂപീകരിക്കാനൊരുങ്ങി പി.സി. ജോര്‍ജ്ജ്. കേരള ജനപക്ഷം സെക്കുലര്‍ എന്ന പേരിലാണ് പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ തയ്യാറെടുക്കുന്നത്. ഇതിനായി 14 ജില്ലകളിലും 4 അംഗ കമ്മിറ്റിയെ നിയോഗിച്ചു. ഇവര്‍ പഞ്ചായത്തു തലത്തില്‍ നിന്നു തുടങ്ങി ഭാരവാഹി നിര്‍ണയം നടത്തും.

ജൂണില്‍ നടപടികള്‍ ആരംഭിക്കും. പാലായില്‍ വരുന്ന ഉപതിരഞ്ഞെടുപ്പില്‍ പാര്ട്ടി സീറ്റ് എന്‍. ഡി. എയോട് ആവശ്യപ്പെടുമെന്നും പി.സി. ജോര്‍ജ്ജ് പറഞ്ഞു. പുതിയ പാര്‍ട്ടിയില്‍ ഷോണ്‍ ജോര്‍ജ്ജ് ചെയര്‍മാനാകും. രക്ഷാധികാരി സ്ഥാനത്തു മാത്രം തുടരുമെന്നു പി.സി.ജോര്‍ജ്ജ് എംഎല്‍എ അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ മാനദണ്ഡ പ്രകാരം പാര്‍ട്ടി രൂപീകരണം നടത്തുന്നതിന്‍റെ ഭാഗമായാണു നടപടി.

0Shares