
കാസർകോട്: പദ്ധതി നടത്തിപ്പിനും നഗരസഭയുടെ ദൈനദിന കാര്യങ്ങളുടെ പ്രവർത്തനത്തിനും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്ന രീതിയിൽ ഹെൽത്ത് സൂപ്പർവൈസർ, ഹെൽത്ത് ഇൻസ്പെക്ടർ, അഞ്ചോളം ക്ലർക്കുമാർ എന്നിവരെ നഗരസഭയിൽ നിന്നും കൂട്ടത്തോടെ പകരക്കാരെ നിയമിക്കാതെ സ്ഥലം മാറ്റിയിരിക്കുകയാണ്. കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നഗരസഭയിലെ എഞ്ചിനിയറിംഗ് വിഭാഗത്തിൽ നിന്നും ഫസ്റ്റ് ഗ്രേഡ് ഒവർസിയറെ സ്ഥലം മാറ്റിയത്.

കാസർകോട്ടേക്ക് നിയമിച്ച സെക്കന്റ് ഗ്രേഡ് ഓവർസിയർ ചുമതലയെറ്റുവെങ്കിലും അവരെ ദിവസങ്ങൾക്കുള്ളിൽ മറ്റൊരു സ്ഥലത്തേക്ക് സ്ഥലം മാറ്റുകയും ചെയ്തു. മുൻ വർഷങ്ങളിലും ഇതേ സമീപനമായിരുന്നു സർക്കാറിന്റെ ഭാഗത്ത് നിന്നും കാസർകോട് നഗരസഭയോട് കാണിച്ചിരുന്നത്.
ജനങ്ങളുടെ ആവശ്യങ്ങൾ യഥാ സമയം ചെയ്ത് കൊടുക്കാൻ കഴിയാത്ത സഹചര്യമാണ് ഉണ്ടായിട്ടുള്ളത്.
പദ്ധതി പ്രവർത്തനങ്ങൾ നിർവ്വഹണ ഘട്ടത്തിലുള്ള ഈ സമയത്ത് അടിയന്തരമായും നഗരസഭയിലെ മുഴുവൻ വകുപ്പുകളിലും പകരക്കാരെ നിയമിക്കുന്നതിന് നടപ്പടി സ്വീകരിക്കണമെന്ന് സർക്കാറിനോടും ബന്ധപ്പെട്ട വകുപ്പ് മേധാവികളോടും ചെയർപേഴ്സൺ ബീഫാത്തിമ ഇബ്രാഹിം ആവിശ്യപ്പെട്ടു.
