ചെങ്കള പഞ്ചായത്ത് യൂത്ത് ലീഗ് സമ്മേളനം; യൂത്ത് പാര്‍ലമെന്റ് ലീഡര്‍ഷിപ്പ് ക്യാമ്പ് ഇന്ന്

  • Post category:local news
  • Reading time:1 min read
You are currently viewing ചെങ്കള പഞ്ചായത്ത് യൂത്ത് ലീഗ് സമ്മേളനം; യൂത്ത് പാര്‍ലമെന്റ് ലീഡര്‍ഷിപ്പ് ക്യാമ്പ് ഇന്ന്

കാസര്‍കോട്: സ്‌നേഹമാണ് മതം സേവനമാണ് രാഷ്ട്രീയം എന്ന പ്രമേയത്തെ ആസ്പദമാക്കി ഏപ്രില്‍ 20 ന് നടക്കുന്ന മുസ്ലിം യൂത്ത് ലീഗ് ചെങ്കള പഞ്ചായത്ത് സമ്മേളനത്തിന്റെ ഭാഗമായി ചെങ്കള പഞ്ചായത്ത് യൂത്ത് പാര്‍ലമെന്റ് ലീഡര്‍ഷിപ്പ് ക്യാമ്പ് ബുധനാഴ്ച എടനീര്‍ ഇ അഹമ്മദ് സാഹിബ് നഗറില്‍ നടക്കും. ഉച്ചയ്ക്ക് രണ്ടുമണിക്ക് പതാക ഉയര്‍ത്തും. ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍ ഉദ്ഘാടനം ചെയ്യും.തുടര്‍ന്ന് രജിസ്‌ട്രേഷന്‍. തുടര്‍ന്ന് കമ്യൂണിസവും ഫാസിസവും എന്നാല്‍ വിഷയത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, മുസ്ലിംലീഗ് ദൗത്യവും ശാസ്ത്രീയ സംഘാടനവും എന്ന വിഷയത്തില്‍ സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി, നേതൃപാടവം എന്ന വിഷയത്തില്‍ അനൂപ് എ എറണാകുളം എന്നിവര്‍ ക്ലാസെടുക്കും. തുടര്‍ന്ന് എട്ടുമണിക്ക് മുഖാമുഖവും 8 45ന് ഹാഷിം അരിയില്‍ സമ്മേളന പ്രമേയ വിശദീകരണ പ്രഭാഷണവും നടത്തും. 9.15 ന് ഇശല്‍ മധുരം നടക്കും.

0Shares