ഗൗരി ലങ്കേഷ് ‘ആര്‍. എസ്. എസ് കശാപ്പ്’ എന്ന തലക്കെട്ടില്‍ ഒരു ലേഖനം എഴുതി; ഇല്ലായിരുന്നെങ്കില്‍ അവര്‍ ജീവിച്ചിരിക്കുമായിരുന്നു: ബി. ജെ. പി എം. എല്‍. എ

  • Post category:news
  • Reading time:1 min read
You are currently viewing ഗൗരി ലങ്കേഷ് ‘ആര്‍. എസ്. എസ് കശാപ്പ്’ എന്ന തലക്കെട്ടില്‍ ഒരു ലേഖനം എഴുതി; ഇല്ലായിരുന്നെങ്കില്‍ അവര്‍ ജീവിച്ചിരിക്കുമായിരുന്നു: ബി. ജെ. പി എം. എല്‍. എ

ബെംഗളുരു: ഗൗരി ലങ്കേഷ് കൊലപാതകത്തില്‍ മാവോയിസ്റ്റുകളെയും കൊലപാതകികളായ ‘അജ്ഞാതരെയും’ തിരഞ്ഞ് പോകേണ്ടതില്ല എന്ന് തെളിയിക്കുകയാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ആര്‍. എസ്എസിനെതിരെ എഴുതിയതുകൊണ്ടുതന്നെയായിരിക്കാം ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ മന്ത്രിയും ബി. ജെ. പി എം. എല്‍. എയുമായ ഡി. എന്‍ ജീവന്‍രാജ്. ഗൗരി ലങ്കേഷ് ‘ചഡ്ഡിഗല മരണ ഹോമ’ (ആര്‍. എസ്എസ് കശാപ്പ്) എന്ന തലക്കെട്ടോടെ ഒരു ലേഖനം എഴുതി. അങ്ങനെയുള്ള എഴുത്തുകള്‍ ഒഴിവാക്കിയിരുന്നെങ്കില്‍ അവര്‍ ഇപ്പോഴും ജീവനോടെയിരുന്നേനെ എന്നായിരുന്നു മുന്‍ മന്ത്രിയുടെ പ്രസ്താവന.

ബി. ജെ. പിയുടെ ചലോ മംഗളുരു റാലി അഭിസംബോധന ചെയ്യുകയായിരുന്നു ജീവന്‍ രാജ്. മംഗളുരുവിലും തീരദേശജില്ലകളിലും ഹിന്ദു സംഘടനാപ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധറാലി. ഗൌരിയുടെ കൊലപാതകത്തില്‍ ആര്‍. എസ്എസിന്റെ പങ്ക് തെളിയിക്കുന്നതാണ് ജീവന്‍രാജിന്റെ പ്രസ്താവനയെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

0Shares