
ചെര്‍ക്കള: വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയിലെക്ക് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചെര്‍ക്കള യുണിറ്റും കൈകോര്‍ത്തു. ദുരിതാശ്വാസ നിധിയലേക്കായി പിരിച്ചെടുത്ത 1,12,600/= രൂപയുടെ ചെക്കാണ് കൈമാറിയത്.
ചെര്‍ക്കള യൂണിറ്റ് പ്രസിഡന്റ് BM ഷെറീഫും സെക്രട്ടറി അശോകന്,ട്രഷറര്‍ KA മുഹമ്മദ് കുഞ്ഞി തുടങ്ങിയ മറ്റു സഹ ഭാരവാഹികളും, യൂണിറ്റ് അംഗങ്ങളും ചേര്‍ന്ന് kvves കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് കെ. അഹമ്മദ് ഷെറീഫ്, ജില്ല ട്രഷറര്‍ മാഹിന്‍ കോളിക്കര എന്നിവര്‍ക്ക് കൈമാറി.