കാസര്‍കോട്: ഐവ സില്‍ക്‌സിന്റെ അതിവിശാലമായ പുതിയ വസ്ത്രാലയം കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് പ്രവര്‍ത്തനം ആരംഭിച്ചു. സിനിമാ നടന്‍ ഫഹദ് ഫാസിലാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. വസ്ത്രവ്യാപാര രംഗത്ത് കാസര്‍കോടിന് ഒഴിച്ചു കൂടാനാവാത്ത സ്ഥാപനമായി വളര്‍ന്നിരിക്കുകയാണ് ഐവ സില്‍ക്‌സ്. 1997 ല്‍ ചെറിയ വസ്ത്ര സ്ഥാപനത്തിലൂടെ തുടക്കം കുറിച്ച ഐവ സില്‍ക്‌സ് 20 വര്‍ഷം പിന്നിട്ടപ്പോള്‍ വിപുലമായ അഞ്ചാമത്തെ സ്ഥാപനം തുറക്കാനായ സന്തോഷത്തിലാണ്. കാസര്‍കോടിന് പുറമേ കാഞ്ഞങ്ങാടും മംഗലാപുരത്തും ഐവ സില്‍ക്‌സിന് ശാഖകളുണ്ട്.

കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് ദേശീയ പാതയോരത്തായി 20,000 ചതുരശ്ര അടി വിസ്തൃതിയില്‍ നിര്‍മ്മിച്ച ഷോറൂമില്‍ കല്ല്യാണ ആവശ്യ വസ്ത്ര ഡിസൈനുകള്‍ക്ക് പുറമേ ജനങ്ങളുടെ അഭിരുചിക്കനുസരിച്ച വൈവിധ്യമാര്‍ന്ന മറ്റു കലക്ഷനുകളും ഒരുക്കിയിട്ടുണ്ട്. ഉപഭോക്താക്കളുടെ സംതൃപ്തിക്ക് തങ്ങള്‍ മുന്തിയ പരിഗണന നല്‍കുമെന്നും ഉപഭോക്താക്കള്‍ക്കായി വിശാലമായ കാര്‍ പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഐവ സില്‍ക്‌സ് മനേജ്‌മെന്റ് അറിയിച്ചു. ഉദ്ഘാടനച്ചടങ്ങില്‍ ഐവ സില്‍ക്‌സ് ചെയര്‍മാന്‍ പി.എം. സുലൈമാന്‍ ഹാജി, ഐവ സില്‍ക്‌സ് ഡയറക്ടര്‍മാരായ അഷറഫ്, ഷമീര്‍, തസ്ലീം തുടങ്ങിയവരും പൊതു ജീവിതത്തിന്റെ വിവിധ തുറകളിലുള്ള പ്രമുഖ വ്യക്തികളും പങ്കെടുത്തു.
