കൂടത്തായി കൊലപാതകം: ആറാം കുറ്റപത്രം സമര്‍പ്പിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing കൂടത്തായി കൊലപാതകം: ആറാം കുറ്റപത്രം സമര്‍പ്പിച്ചു

കൂടത്തായി കൊലപതാക പരമ്പരയിലെ ആറാമത്തെ കുറ്റപത്രം സമര്‍പ്പിച്ചു. അന്നമ്മ കൊലപാതക കേസിലെ കുറ്റപത്രമാണ് സമര്‍പ്പിച്ചത്. അന്നമ്മ കൊലക്കേസില്‍ ജോളി മാത്രമാണ് പ്രതിയായിട്ടുള്ളത്. കുറ്റപത്രത്തില്‍ 129 സാക്ഷികള്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

താമരശേരി ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസിലെ മുഖ്യപ്രതി ജോളിയുടെ ആദ്യ ഭര്‍ത്താവിന്‍റെ മാതാവാണ് അന്നമ്മ തോമസ്. നായകളെ കൊല്ലാന്‍ ഉപയോഗിക്കുന്ന ഡോഗ് കില്‍ എന്ന വിഷം ആട്ടിന്‍ സൂപ്പില്‍ കലര്‍ത്തി നല്‍കിയാണ് ജോളി അന്നമ്മയെ കൊന്നതെന്നാണ് കുറ്റപത്രം.

0Shares