കാസര്‍കോട് മാധ്യമ പ്രവര്‍ത്തകന് വെട്ടേറ്റ സംഭവം; പോലീസ് അന്വേഷണം ശക്തമാക്കി

  • Post category:news
  • Reading time:1 min read
You are currently viewing കാസര്‍കോട് മാധ്യമ പ്രവര്‍ത്തകന് വെട്ടേറ്റ സംഭവം; പോലീസ് അന്വേഷണം ശക്തമാക്കി

കാസര്‍കോട്: മലബാര്‍ വാര്‍ത്ത ലേഖകനും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ സേതു ബങ്കളത്തിന് വെട്ടേറ്റ കേസില്‍ പോലീസ് അന്വേഷണം ശക്തമാക്കി. ചൂതാട്ട മാഫിയെ കുറിച്ചുള്ള വാര്‍ത്തയാണ് ആക്രമണത്തിന് കാരണമെന്ന് ആദ്യം തന്നെ സൂചന കിട്ടിയിരുന്നു. ഇത് കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. സംഭവത്തില്‍ പുതുക്കൈ സ്വദേശി മിഥുനെതിരേ സേതുവിന്‍റെ മൊഴി പ്രകാരം നീലേശ്വരം പോലീസ് കേസെടുത്തിരുന്നു.

മലബാര്‍ വാര്‍ത്ത ലേഖകനും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ സേതു ബങ്കളത്തിന് നേരെ ഇന്നലെ നീലേശ്വരം തളിയില്‍ ക്ഷേത്രത്തിന് സമീപത്താണ് ആക്രമണം നടന്നത്. ഗുരുതരമായി പരിക്കേറ്റ സേതു ബങ്കളത്തിനെ നീലേശ്വരം തേജ്വസിനി ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കേരള കൗമുദിയുടെ കാസര്‍കോട് ജില്ലാ ലേഖകനായിരുന്നു ഇദ്ദേഹം ആദ്യം.

0Shares