കാസര്‍കോട് ജില്ലാ സ്കൂള്‍ കായികോത്സവം: 25 സ്വർണവും 22 വെള്ളിയും 16 വെങ്കലവുമായി ചെറുവത്തൂർ ഉപജില്ലയ്ക്ക് കിരീടം

  • Post category:news
  • Reading time:1 min read
You are currently viewing കാസര്‍കോട് ജില്ലാ സ്കൂള്‍ കായികോത്സവം: 25 സ്വർണവും 22 വെള്ളിയും 16 വെങ്കലവുമായി ചെറുവത്തൂർ ഉപജില്ലയ്ക്ക് കിരീടം

കാലിക്കടവ്/ കാസര്‍കോട്: കാസര്‍കോട് ജില്ലാ സ്കൂൾ കായികോത്സവത്തിൽ ചെറുവത്തൂർ ഉപജില്ലയ്ക്ക് കിരീടം. ചീമേനി ഹയർ സെക്കൻഡറി സ്കൂളിലെ പ്രതിഭകള്‍ ഒന്നായി ശ്രമിച്ചപ്പോള്‍ ചെറുവത്തൂര്‍ 25 സ്വർണവും 22 വെള്ളിയും 16 വെങ്കലവും നേടി 207 പോയിന്റുകളോടെ ഓവറോൾ ചാമ്പ്യന്മാരാകുകയായിരുന്നു.

തൊട്ടുപിന്നില്‍ തന്നെ 17 സ്വർണവും 21 വെള്ളിയും 20 വെങ്കലുമായി 167.5 പോയിന്റുനേടിയ ചിറ്റാരിക്കാൽ ഉപജില്ല രണ്ടാംസ്ഥാനം നേടി. 14 സ്വർണവും ഒൻപത് വെള്ളിയും ഏഴ് വെങ്കലവുമായി 104 പോയിന്റ് നേടിയ കാസർകോട് ഉപജില്ലയ്ക്കാണ് മൂന്നാംസ്ഥാനം.

സ്കൂൾതല മത്സരങ്ങളില്‍ 17 സ്വർണവും 10 വെള്ളിയും മൂന്ന് വെങ്കലവും സ്വന്തമാക്കി 118 പോയിന്റ് നേടി ചെറുവത്തൂർ ഉപജില്ലയിലെ ചീമേനി ഹയർ സെക്കൻഡറി സ്കൂള്‍ വരവറിയിച്ചു . ആറ് സ്വർണവും അഞ്ച് വെള്ളിയും അഞ്ച് വെങ്കലവും നേടി 50 പോയിന്റ് സ്വന്തമാക്കിയ ചിറ്റാരിക്കാൽ ഉപജില്ലയിലെ ജി.എച്ച്.എസ്.എസ്. മാലോത്ത് കസബയാണ് രണ്ടാംസ്ഥാനം സ്വന്തമാക്കിയത്.

0Shares