കാസർകോട് വികസന പാക്കേജ്: വൈദ്യുതീകരണത്തിനായി ഏഴ് സ്കൂൾ കെട്ടിടങ്ങൾക്ക് 77.37 ലക്ഷം രൂപയുടെ ഭരണാനുമതി

  • Post category:news
  • Reading time:1 min read
You are currently viewing കാസർകോട് വികസന പാക്കേജ്: വൈദ്യുതീകരണത്തിനായി ഏഴ് സ്കൂൾ കെട്ടിടങ്ങൾക്ക് 77.37 ലക്ഷം രൂപയുടെ ഭരണാനുമതി

കാസർകോട്: വൈദ്യുതീകരണത്തിനായി കാസർകോട് ജില്ലയിലെ ഏഴ് സ്കൂൾ കെട്ടിടങ്ങൾക്ക് 77.37 ലക്ഷം രൂപയുടെ ഭരണാനുമതിയായി. നബാർഡ് എൻഡോസൾഫാൻ പദ്ധതിയിൽ നിർമിച്ചതും വൈദ്യുതീകരിക്കാൻ തുക വകയിരുത്താത്തതുമായ കെട്ടിടങ്ങൾക്കാണ് കാസർകോട് വികസന പാക്കേജിൽനിന്ന് തുക അനുവദിച്ചത്.

ജില്ലയിലെ ബളാംതോട് സ്കൂൾ കെട്ടിടം (12.12 ലക്ഷം), ബെള്ളൂർ ഹയർ സെക്കൻഡറി സ്കൂൾ (7.96 ലക്ഷം) , ഇരിയണ്ണി ഹയർ സെക്കൻഡറി സ്കൂൾ (13.8 ലക്ഷം), മുള്ളേരിയ ഹയർ സെക്കൻഡറി സ്കൂൾ (16.6 ലക്ഷം), 8.92 ലക്ഷം രൂപ വീതം ബദിയടുക്ക, പനത്തടി, കള്ളാർ ബഡ്സ് സ്കൂളുകൾക്കുമാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്.

അടുത്ത രണ്ടുമാസത്തിനുള്ളിൽ പ്രവൃത്തി പൂർത്തിയാക്കാനാണ് നിർദ്ദേശം നൽകിയിട്ടുള്ളതെന്ന് കാസർകോട് വികസന പാക്കേജ് സ്പെഷ്യൽ ഓഫീസർ ഇ.പി രാജമോഹൻ അറിയിച്ചു.

0Shares