കാസര്‍കോട്: ഒരു സര്‍ക്കാര്‍ ആശുപത്രിയിലെ ലിഫ്റ്റ് നന്നാക്കാന്‍ സമയമെടുത്തത് ഒന്നും രണ്ടും ദിവസമല്ല. ഒന്നര മാസത്തിലേറേ. കാസര്‍കോട്ടെ ജനറലാശുപത്രിയിലെ ലിഫ്റ്റിന് ശാപമോക്ഷം ലഭിച്ചു. കഴിഞ്ഞ മെയ് എട്ടിനാണ് ആശുപത്രിയിലെ വലിയ ലിഫ്റ്റ് തകരാറിലായത്. ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്കും പരിചാരകര്‍ക്കും ആശ്രയമായതാണ് പണിമുടക്കിയത്. തുടര്‍ന്ന് അറ്റുകുറ്റപ്പണി തീര്‍ത്ത് നന്നാക്കാന്‍ അധികൃതര്‍ മെനക്കെട്ടില്ല. ഏഴ് നിലകളുള്ള ജനറല്‍ ആശുപത്രിയിലെ ലിഫ്റ്റ് പലപ്പോഴും പണിമുടക്കുന്നതിനാല്‍ ജീവനക്കാരും രോഗികളും പരിചാരകരും അനുഭവിക്കുന്ന ദുരിതം പറയാതെവയ്യ. ഹൈദരാബാദിലെ ഒരു കമ്പനിയാണ് ലിഫ്റ്റ് സ്ഥാപിച്ചിരുന്നത്. എന്നാല്‍ യഥാസമയം ആശുപത്രി അധികൃതര്‍ വിവരം അറിയിക്കാത്തതിനാല്‍ ലിഫ്റ്റ് കമ്പനി അധികൃതര്‍ അറ്റകുറ്റപ്പണി നടത്താന്‍ എത്താറില്ല. ലിഫ്റ്റിന്റെ സാങ്കേതിക തടസ്സം പരിഹരിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ മെയ് 17ന് ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിലിരിക്കെ മരിച്ച വൃദ്ധന്റെ മൃതദേഹം ബന്ധുക്കള്‍ ചുമന്ന് താഴെയിറക്കേണ്ടിവന്ന അവസ്ഥയുമുണ്ടായി. അതെ സമയം ലിഫ്റ്റ് പണിമുടക്ക് തുടരുന്നതോടെ ബദല്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ അധികൃതര്‍ തയ്യറായിരുന്നില്ല. ലിഫ്റ്റിന്റെ തകരാറു പരിഹരിക്കാന്‍ മികച്ച സാങ്കേതിക വിദ്യകള്‍ അറിയുന്ന ടെക്നീഷ്യന്മാരെ കിട്ടാതെ വരുന്നതിനെ തുടര്‍ന്നാണ് ലിഫ്റ്റ് ഇടയ്ക്കിടെ പണിമുടക്കുന്നതെന്നാണ് ആശുപത്രിയിലെത്തുന്ന രോഗികളും മറ്റും പറയുന്നത്. കഴിഞ്ഞ യു.ഡി എഫ് സര്‍ക്കാറാണ് ആറ് നില കെട്ടിടം നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയത് പിന്നീട് അധികാരത്തിലെത്തിയ എല്‍.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് പണി പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്തു.
ആശുപത്രിയിലെ ഒന്നും രണ്ടും മൂന്നും നാലും നിലകളില്‍ യഥാക്രമം പ്രസവവാര്‍ഡും സ്ത്രീ വാര്‍സും പുരുഷ വാര്‍ഡും കുട്ടികളുടെ വാര്‍ഡുമാണ് അഞ്ചും ആറും നിലകളിലാണ് ശസ്ത്രക്രിയ വിഭാഗവും അത്യാഹിത വിഭാഗവും പ്രവര്‍ത്തിക്കുന്നത്. ദിവസേന നൂറുക്കണക്കിന് പാവപ്പെട്ട രോഗികളാണ് ആശുപത്രിയില്‍ ചികില്‍സ തേടി എത്തുന്നത്. മെച്ചപ്പെട്ട സൗകര്യമുള്ള ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ നല്ല ലിഫ്റ്റ് സ്ഥാപിക്കാത്തതാണ് ലിഫ്റ്റ് ഇടയ്ക്കിടെ പണിമുടക്കുന്നത്. ഡോകടര്‍മാര്‍ക്കായി മറ്റൊരു ചെറിയ ലിഫ്റ്റ് ഉണ്ട്. ഒന്നര മാസത്തിലേറേ ലിഫ്റ്റ് തകരാറിലായപ്പോള്‍ ചികില്‍സയില്‍ കഴിഞ്ഞ നിരവധി രോഗികളാണ് മരിച്ചത് അവരേ താഴെ ഇറക്കിയത് മരിച്ചവരുടെ ബന്ധുക്കളും ജീവനക്കാരുമായിരുന്നു ഇതിന്റെ ഫോട്ടോകളും വാര്‍ത്തകളും നിരവധി തവണ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ എന്തുകൊണ്ടോ ശനിയാഴ്ച അധികൃതരുടെ മനസുരുകി ലിഫ്റ്റ് നന്നാക്കിയെടുത്തു. ഇനി ഏതുനേരവും പണിമുടക്ക് പ്രതീക്ഷിച്ചു നില്‍ക്കുകയാണ് രോഗികളും ജനങ്ങളും. പണിമുടക്കുന്ന ലിഫ്റ്റിന് പുറമെ മറ്റൊരു ലിഫ്റ്റ് കൂടി ആശുപത്രിയില്‍ സ്ഥാപിക്കണമെന്ന ആവശ്യവും ജനങ്ങളില്‍ നിന്നും ഉയരുന്നുണ്ട്. എന്നാല്‍ ബഹുനിലകളില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികളില്‍ റാമ്പില്ലാത്ത കേരളത്തിലെ ഏക ആശുപത്രിയെന്ന ഖ്യാതിയും കാസര്‍കോട് ജനറല്‍ ആശുപത്രിക്കു സ്വന്തമാണ്.
വായനക്കാര്‍ക്കുള്ള സമ്മാന പദ്ധതി(25.06.2018)
ഇന്നത്തെ ചോദ്യം
വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ ഏത് ജില്ലയില്‍ സ്ഥിതി ചെയ്യുന്നു?
A) ഏറണാകുളം
B) തിരുവനന്തപുരം
C) തൃശൂര്‍
D) കൊല്ലം
E) ഇവയൊന്നുമല്ല
നിങ്ങള്‍ ചെയ്യേണ്ടത്; ചാനല്‍ ആര്.ബിയുടെ channelrb.com ഫേസ് ബുക്ക് പേജ് നിര്‍ബന്ധമായും ലൈക്ക് ചെയ്യുക. പിന്നീട് ചോദ്യത്തിനുള്ള ശരിയുത്തരം 7025274015 എന്ന മൊബൈല്‍ നമ്പറില്‍ മെസേജ് ആയി ഇന്നുരാത്രി(25.06.18) 12 മണിക്ക് മുമ്പ് അയക്കുക. ഉത്തരത്തോടൊപ്പം നിങ്ങളുടെ മുഴുവന്‍ പേര് (ഫേസ്ബുക്കിലെ പ്രൊഫൈല്‍ നെയിമും വേണം), വിലാസം, (പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി), മൊബൈല്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തണം. ഒന്നില്‍ കൂടുതല്‍ ശരിയുത്തരം വരികയാണെങ്കില്‍ നറുക്കെടുപ്പിലൂടെ ചാനല്‍ ആര്.ബി വിജയികളെ കണ്ടത്തും. ഈ സമ്മാനപദ്ധതിയില്‍ ആര്‍ക്കും പങ്കെടുക്കാം. ചാനല്‍ ആര്.ബി നല്കുന്ന സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുമാണ് വിജയികള്‍ക്ക് നല്‍കുന്നത്. ആഴ്ചയില്‍ ഒരുദിവസം വിജയികള്‍ക്ക് സമ്മാനം നല്‍കും. വിജയികളായവര്‍ ഫോട്ടോയും അയക്കണം.
ഇന്നലെ (24.06.2018) നടന്ന മല്‍സരത്തിലെ ഉത്തരം: ഷൊര്‍ണൂര്‍ ജംങ്ഷന്
വിജയി: പി.കെ ജോല്സ്ന, ബോവിക്കാനം, കാസര്‍കോട്.