കാസര്‍കോട് കാനറാ ബാങ്ക് എ. ടി. എം മോഷണം; മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing കാസര്‍കോട് കാനറാ ബാങ്ക് എ. ടി. എം മോഷണം; മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു

കാസര്‍കോട്: പെരിയയില്‍ കാനറാ ബാങ്ക് എ. ടി. എമ്മില്‍ നടന്ന മോഷണത്തിന്റെ ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു. മോഷ്ടാക്കള്‍ മുഖംമൂടിയും കയ്യുറയും ധരിച്ച രണ്ടുപേരാണ് എന്നാണ് ലഭ്യമായ ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നത്.

നേരത്തെ കണ്ണൂര്‍ ഇരിട്ടിയില്‍ നടന്ന എ. ടി. എം കവര്‍ച്ചയുമായി ഇതിന് സാമ്യമുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. സംഭവസ്ഥലത്ത് വിരലടയാള വിദഗ്ധര്‍ പരിശോധന നടത്തി. എ. ടി. എം തകര്‍ക്കുന്നതായും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ബാങ്ക് രേഖകള്‍ പ്രകാരം ഇരുപത് ലക്ഷം രൂപയാണ് ഈ എ ടി എമ്മില്‍ നിറച്ചിരുന്നത്. ഇതില്‍ പതിനാറ് ലക്ഷത്തിന്റെ കുറവാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.ഇത് ഉപയോക്താക്കള്‍ പിന്‍വിലിച്ചതാണോ അതോ മോഷ്ടാക്കള്‍ക്ക് തുറക്കാന്‍ സാധിക്കാതിരുന്ന കാഷ് ബോക്‌സില്‍ ഉണ്ടോ എന്ന കാര്യം വ്യക്തല്ല.

0Shares