കാസര്‍കോട്: തെക്ക് കിഴക്കന്‍ കാലവര്‍ഷം ശക്തി പ്രാപിക്കുന്നതിനാല്‍ 30 വരെ മത്സ്യത്തൊഴിലാളികള്‍ കടലിലിറങ്ങരുതെന്ന് കാലാവസ്ഥ വകുപ്പിന്റെ മുറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലിലും സമീപ പ്രദേശങ്ങളിലും ന്യൂനമര്‍ദം രുപപ്പെട്ടതിനാല്‍ കാറ്റിന്റെ വേഗം മണിക്കൂറില്‍ 60 കീലോമീറ്റര്‍ വരെയാകാന്‍ സാധ്യതയുണ്ട്. തെക്ക് കിഴക്കന്‍ അറബിക്കടലിലും ന്യൂനമര്‍ദം രൂപപ്പെട്ടതിനാല്‍ കേരള-കര്‍ണ്ണാടക തീരങ്ങളിലുള്ള മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുറിയിപ്പ് നല്കി.
കേരളത്തിന്റെ ചില സ്ഥലങ്ങളില്‍ അടുത്ത 48 മണിക്കൂറിനകം കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് തിരുവനന്തപുരത്തുള്ള കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുറിയിപ്പ് നല്കി.
