കാപ്പന്‍ കച്ചവടക്കാരന്‍; തനിക്ക് കച്ചവടമറിയില്ല; മാണി സി. കാപ്പന്‍റെ ആരോപണത്തിന് മറുപടിയുമായി ജോസ് ടോം

  • Post category:news
  • Reading time:1 min read
You are currently viewing കാപ്പന്‍ കച്ചവടക്കാരന്‍; തനിക്ക് കച്ചവടമറിയില്ല; മാണി സി. കാപ്പന്‍റെ ആരോപണത്തിന് മറുപടിയുമായി ജോസ് ടോം

കോട്ടയം: ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫും ബി.ജെ.പിയും തമ്മില്‍ വോട്ട് മറിക്കുന്നതിനുള്ള ധാരണയുണ്ടാക്കിയെന്ന ഇടത് സ്ഥാനാര്‍ത്ഥി മാണി സി. കാപ്പന്‍റെ ആരോപണത്തിന് മറുപടിയുമായി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം.

കാപ്പന്‍ കച്ചവടക്കാരനാണെന്നും തനിക്ക് കച്ചവടത്തെ കുറിച്ച് അറിയില്ലെന്നും മഞ്ഞക്കണ്ണുള്ളതിനാലാണ് ബി.ജെ.പിയുമായി കച്ചവടം നടത്തിയെന്ന് കാപ്പന് തോന്നുന്നതെന്നും ജോസ് ടോം പറഞ്ഞു.
എല്‍.ഡി.എഫിനെ പരാജയപ്പെടുത്തുവാനായി യു.ഡി.എഫിന് വോട്ട് മറിക്കാന്‍ ബി.ജെ.പിയും യു.ഡി.എഫും തമ്മില്‍ ധാരണയായെന്ന് കാപ്പന്‍ ആരോപണം ഉന്നയിച്ചിരുന്നു.

ഒരോ ബൂത്തിലും ബി.ജെ.പിയുടെ 35 വോട്ട് വീതം യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് നല്‍കാന്‍ ധാരണയായെന്ന രഹസ്യവിവരം തനിക്ക് ലഭിച്ചിട്ടുണ്ടെന്നും മാണി.സി. കാപ്പന്‍ പറഞ്ഞിരുന്നു.

0Shares