കണ്ണൂര്‍: ദേശ സ്നേഹത്തിന്റെയും ദേശീയബോധത്തിന്റെയും യഥാര്‍ത്ഥ വികാരങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മനസ്സിലാകണമെങ്കില്‍ ഇന്ദിരാഗാന്ധിയുടെ ഭരണ ചരിത്രം പഠിക്കുന്നതാണ് നല്ലതെന്നും രാജ്യസുരക്ഷക്ക് ഭീഷണിയാകുന്ന തരത്തില്‍ ആയുധ ഇടപാടില്‍പ്പോലും വെള്ളം ചേര്‍ത്ത് രാജ്യസുരക്ഷയെ വില കല്പിക്കാത്ത രൂപത്തില്‍ അവഗണിക്കുന്ന മോദി ഭാരതത്തിന്റെ കഴിഞ്ഞ കാലചരിത്രം കൂടി മനസ്സിലാക്കി പ്രവര്‍ത്തിക്കുന്നത് നല്ലതാകുമെന്ന് കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റ് സതീശന് പാച്ചേനി പറഞ്ഞു. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും നില നിര്‍ത്താനും വര്‍ഗ്ഗീയ വിഘടനവാദം ഇല്ലാതാക്കാനും ഇന്ദിരാഗാന്ധിയുടെ പ്രവര്‍ത്തന ശൈലി ഭരണാധികാരികള്‍ക്ക് മാതൃകയാണെന്നും പാച്ചേനി പറഞ്ഞു. മഹിളാ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണ്ണറില്‍ ഇന്ദിരാഗാന്ധി ജന്മശതാബ്ദി ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. റഫാല്‍ കരാറില്‍ ഇന്ത്യക്കുള്ള മേല്‍ക്കൈ നഷ്ടപ്പെടുത്തിയതിന്റെ പിന്നാമ്പുറകഥകളെക്കുറിച്ച് ജനങ്ങള്‍ വാര്‍ത്തകള്‍ ശ്രവിക്കുന്നത് ആശങ്കയോടെയാണ്. കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി മാത്രം ഭരണം നടത്തുന്ന നരേന്ദ്ര മോദിയുടെ ഭരണത്തില്‍ രാജ്യത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍പ്പോലും വെള്ളം ചേര്‍ത്തത് ജനാധിപത്യ ഭാരതം പൊറുക്കില്ലെന്നും പാച്ചേനി പറഞ്ഞു.
കെ.പി.സി.സി ജനറല്‍ സെക്രട്ടറി സുമാ ബാലകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. മുന്‍ ഡി.സി.സി പ്രസിഡണ്ട് കെ.സുരേന്ദ്രന്, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി മാരായ ഡോ.കെ.വി ഫിലോമിന,സി.കെ കൃഷ്ണകുമാരി,തങ്കമ്മ വേലായുധന്,ലിസി തോമസ്, സി.ടി.ഗിരിജ, എം.സി ശ്രീജ, കെ.നബീസ, കെ.സി.മുഹമ്മദ് ഫൈസല്‍, പൊന്നമ്പേത്ത് ചന്ദ്രന്, പ്രൊഫ.വി.ഇന്ദിര ഡെയ്സിസ്കറിയ, റീന കൊയ്യോന്‍, ഇ.പി ശ്യാമള, അത്തായി പദ്മിനി, പി.കെ സരസ്വതി, കെ.പി വസന്ത, ടി.പി.വല്ലി, കെ.കെ. ഉഷാകുമാരി മാര്‍ഗരറ്റ് ഏരുവേശി തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഇന്ദിരാഗാന്ധിയുടെ ഭരണചരിത്രം പഠിച്ചാല്‍ മോദിക്ക് ദേശീയ വികാരത്തിന്റെ പ്രാധാന്യം മനസ്സിലാകുമെന്ന് സതീശന് പാച്ചേനി