Categories
Kerala local news

ഭിന്ന ശേഷി സഹായ ഉപകരണം വിതരണം ചെയ്തു; 3,50,000 രൂപ വകയിരുത്തിയാണ് പദ്ധതി

തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത്‌ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്ന ശേഷി സഹായ ഉപകരണം നൽകൽ” പദ്ധതി പ്രകാരം നടക്കാവ് തൊഴിൽ പരിശീലന കേന്ദ്രത്തിൽ വെച്ച് 17 പേർക് ഭിന്ന ശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ നൽകി. 3 50,000 രൂപ പദ്ധതിയിൽ വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കിയത് പ്രത്യേകമായി മെഡിക്കൽ ക്യാമ്പ് നടത്തി ഡോക്ടർമാർ നിർദ്ദേശിച്ച ഉപകരണങ്ങൾ ആണ് ഭിന്ന ശേഷി കോർപറേഷൻ്റെ സഹായത്തോടെ വിതരണം ചെയ്തത്. ചടങ്ങിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി കെ ബാവ ഉദ്ഘാടനം നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ സൗദ എം അധ്യക്ഷത വഹിച്ചു. വിശിഷ്ട അതിഥി വൈസ് പ്രസിഡന്റ്‌ ഇ.എം ആനന്ദവല്ലി മെമ്പർമ്മാരായ ഫായിസ് ബീരിച്ചേരി സുനീറ വി.പി സൂപ്പർ വൈസർ റോസ്ന വിൻസെൻറ് മുതലായവർ ചടങ്ങിൽ സന്നിഹിതർ ആയിരുന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest