Categories
അന്ധവിശ്വാസം വലച്ചത് നവജാത ശിശുവിനെ; അഞ്ച് ബാങ്ക് വിളിവരെ മുലപ്പാല്‍ നല്‍കരുതെന്ന് പിതാവ്
Trending News




Also Read
കോഴിക്കോട്: നവജാത ശിശുവിന് 24 മണിക്കൂര്‍ കഴിഞ്ഞ് മുലപ്പാല്‍ നല്‍കിയാല്‍ മതിയെന്ന പിതാവിന്റെ വാശി കുഞ്ഞിനേയും ആശുപത്രി അധികൃതരേയും വലച്ചു.മുക്കം ഇഎംഎസ് സഹകരണ ആശുപത്രിയില്‍ ബുധനാഴ്ച രണ്ടോടെയാണ് സംഭവം. ഓമശ്ശേരി സ്വദേശിയായ അബൂബക്കര്‍ സിദ്ധിഖാണ് തന്റെ ആണ്‍കുഞ്ഞിന് മുലപ്പാല്‍ നിഷേധിച്ചത്.
അന്ധവിശ്വാസത്തിന്റെ പേരിലാണ് അഞ്ച് ബാങ്ക് വിളിക്കു ശേഷം മുലപ്പാല്‍ നല്‍കിയാല്‍ മതിയെന്ന് ഇയാള്‍ ഭാര്യയോട് നിര്‍ബന്ധം പിടിച്ചത്. ഏതോ മന്ത്രവാദിയുടെ ഉപദേശപ്രകാരമായിരുന്നുവത്രെ ഈ തീരുമാനം. അതുവരെ മന്ത്രവാദി ജപിച്ചൂതിയ വെള്ളം കൊടുത്താല്‍ മതിയെന്നും പറഞ്ഞു. ആശുപത്രി അധികൃതരും പോലീസും ഇടപെട്ടിട്ടും പിതാവ് മുലപ്പാല്‍ കൊടുക്കാന്‍ സമ്മതിച്ചില്ല. തുടര്‍ന്ന് എന്തുസംഭവിച്ചാലും താന്‍ നോക്കികൊള്ളാം എന്ന് ആശുപത്രി അധികൃതര്‍ക്ക് എഴുതി നല്‍കി ഭാര്യയേയും കുഞ്ഞിനേയും ഡിസ്ചാര്‍ജ് ചെയ്യിപ്പിച്ച് വീട്ടിലേക്ക് കൊണ്ടുപോകുകയും ചെയ്തു.
പ്രസവിച്ച് കുറച്ച് സമയം കഴിഞ്ഞപ്പോള്‍ കുഞ്ഞിന് മുലപ്പാല്‍ കൊടുക്കാന്‍ കുഞ്ഞിന്റെ മാതാവിനോട് ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. അപ്പോഴാണ് ഭര്‍ത്താവിന്റെ നിര്‍ദ്ദേശം യുവതി വെളിപ്പെടുത്തിയത്. ഇത്രയും നേരം മുലപ്പാല്‍ വൈകിപ്പിക്കുന്നത് കുഞ്ഞിന് ദോഷമാണെന്ന് ഡോക്ടര്‍മാരും ബന്ധുക്കളും ആവര്‍ത്തിച്ചു പറഞ്ഞിട്ടും യുവാവ് വഴങ്ങിയില്ല.
തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ചൈല്‍ഡ് വെല്‍ഫെയറിലും പോലീസിലും വിവരമറിയിച്ചു. തന്റെ ആദ്യത്തെ കുട്ടിക്കും ഇത്തരത്തിലാണ് മുലപ്പാല്‍ നല്‍കിയതെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്.
മുലപ്പാല്‍ വൈകിപ്പിക്കുന്നതിലൂടെ നിര്‍ജലീകരണമോ ആരോഗ്യപ്രശ്‌നങ്ങളോ ബാധിച്ച് കുട്ടി മരിക്കാന്‍ ഇടയുണ്ടെന്നും ഡോക്ടര്‍ പറഞ്ഞു. കുട്ടിക്ക് എന്തെങ്കിലും
സംഭവിച്ചാല്‍ ഇതു സംമ്പദ്ധിച്ച് നടപടി വേണ്ടിവരുമെന്ന് പൊലീസ് പറഞ്ഞു.
Sorry, there was a YouTube error.