അഞ്ചു തലമുറയുടെ ഉമ്മ ബീഫാത്തിമ ഹജ്ജുമ്മ യാത്രയായി

  • Post category:obitury
  • Reading time:1 min read
You are currently viewing അഞ്ചു തലമുറയുടെ ഉമ്മ ബീഫാത്തിമ ഹജ്ജുമ്മ യാത്രയായി


കാസർകോട്: ചെർക്കള ബേർക്കയിലെ പരേതനായ കുഞ്ഞാമു ഹാജിയുടെ ഭാര്യയും അഞ്ചു തലമുറയുടെ ഉമ്മയുമായ ബീഫാത്തിമ ഹജ്ജുമ്മ ( 90) നിര്യാതയായി. മക്കളും പേരക്കുട്ടികളും മരുമക്കളുമായി നൂറ്റി അമ്പതോളം സന്താന പരമ്പരകളുടെ സ്നേഹത്തണലിൽ ജീവിച്ച ഉമ്മയുടെ വേർപാട് കുടുംബത്തേയും നാടിനെയും ദുഃഖത്തിലാഴ്ത്തി. മരണവീടുകളിൽ ആദ്യം ഓടിയെത്തി മയ്യത്ത് കുളിപ്പിക്കൽ ഉൾപ്പെടെ പരിചരണങ്ങളിൽ സജീവമായിരുന്ന അവർ സാമൂഹ്യ പ്രവർത്തനത്തിലും സജീവമായിരുന്നു. കഴിഞ്ഞ കുറച്ചു വർഷമായി വാർദ്ധക്യസഹജമായ രോഗത്തിൻറെ പ്രയാസത്തിലായിരുന്നു.


ഇന്ന് പുലർച്ചെ 4 .20 ന് സ്വവസതിയിൽ വെച്ചായിരുന്നു അന്ത്യം . ചെർക്കളയിലെ പ്രമാണിക തറവാടായിരുന്ന ചായിൻ്റടി കുടുംബത്തിലെ കാരണവരായ പരേതരായ മൂസയുടെയും മറിയുമ്മയും മകളാണ്. പരേതരായ ചായിൻ്റടി അബ്ദുല്ല, ചായിൻ്റടി മൊയ്തീൻകുഞ്ഞി എന്നിവർ സഹോദരങ്ങളാണ് .

പി.ഡബ്ല്യു.ഡി കോൺട്രാക്ടർ മുഹമ്മദ്, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി മൂസാ ബി ചെർക്കള , കെ. എം. സി. സി നേതാക്കളായ അബ്ദുൽ ജലീൽ ബേർക്ക , മൊയ്തു ബേർക്ക, ഉമ്മാലി, ഖദീജ, ആയിഷ, അസ്മ എന്നിവർ മക്കളും പരേതരായ തായൽ അബ്ദുൽഖാദർ, ആമു പള്ളത്തടുടക്കം, എന്നിവരും സാലിഹ് മാസ്റ്റർ പള്ളിക്കര, മുഹമ്മദ് ചേരൂർ, ബീവി, ഖദീജ, സൈനബ, മൈമൂന എന്നിവർ മരുമക്കളുമാണ്. മയ്യത്ത് നിസ്കാരം ഞായറാഴ്ച വൈകുന്നേരം നാലുമണിക്ക് ബെർഗ് ജുമാ മസ്ജിദിൽ വെച്ച് നടക്കും.

0Shares