അജ്മാനിൽ തുഷാര്‍ വെള്ളാപ്പള്ളിക്ക് ജാമ്യം; തൃശൂരിൽ പരാതിക്കാരൻ നാസില്‍ അബ്ദുള്ളയുടെ വീട്ടില്‍ പോലീസ് പരിശോധന

  • Post category:news
  • Reading time:1 min read
You are currently viewing അജ്മാനിൽ തുഷാര്‍ വെള്ളാപ്പള്ളിക്ക് ജാമ്യം; തൃശൂരിൽ പരാതിക്കാരൻ നാസില്‍ അബ്ദുള്ളയുടെ വീട്ടില്‍ പോലീസ് പരിശോധന

ചെക്ക് കേസില്‍ ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് ജാമ്യം. അജ്മാന്‍ കോടതിയില്‍ ജാമ്യത്തുക കെട്ടിവച്ചതോടെയാണ് തുഷാറിന് ജാമ്യം ലഭിച്ചത്. കര്‍ശന ഉപാദികളോടെയാണ് ജാമ്യം അനുവദിച്ചതെന്ന് അറിയിന്നു. തുഷാറിന്‍റെ പാസ്‌പോര്‍ട്ട് പിടിച്ചുവച്ചിരിക്കുകയാണ്. മലയാളി വ്യവസായി എം.എ യൂസഫലിയുടെ ഇടപെടലാണ് തുഷാറിന് വേഗം ജാമ്യം ലഭിക്കാന്‍ ഇടയാക്കിയത്.

യൂസഫലിയുടെ അഭിഭാഷകനാണ് തുഷാറിനായി കോടതിയില്‍ ഹാജരായത്. ജാമ്യത്തുകയും യൂസഫലി തന്നെ കെട്ടിവച്ചു. തൃശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയുടെ പരാതിയിലായിരുന്നു അറസ്റ്റ്. പത്ത് വര്‍ഷം മുന്‍പ് നടന്ന സംഭവമാണ് ഇപ്പോള്‍ അറസ്റ്റിലേക്ക് നയിച്ചത്. ഒത്തുതീ ര്‍പ്പിനെന്ന പേരില്‍ അജ്മാനിലേക്ക് തുഷാറിനെ വിളിച്ചു വരുത്തിയായിരുന്നു അറസ്റ്റ്. ബിസിനസ് പങ്കാളിക്ക് വണ്ടിച്ചെക്ക് നല്‍കിയെന്നാണ് കേസ്.

പത്ത് മില്ല്യന്‍ യു.എ.ഇ ദിര്‍ഹത്തിന്‍റെ വണ്ടിച്ചെക്ക് കേസിലാണ് തുഷാര്‍ പിടിയിലായത്. ഏകദേശം 20 കോടി രൂപയുടെ വണ്ടിച്ചെക്കാണ് തുഷാര്‍ നല്‍കിയത്. അതേസമയം തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ അജ്മാനില്‍ കേസുകൊടുത്ത തൃശൂര്‍ മതിലകം സ്വദേശി നാസില്‍ അബ്ദുള്ളയുടെ വീട്ടില്‍ പോലീസ് പരിശോധന നടത്തി. വ്യാഴാഴ്ച രാവിലെയോടെയാണ് നാസില്‍ അബ്ദുള്ളയുടെ വീട്ടില്‍ പോലീസ് എത്തിയത്. മതിലകം പോലീസാണ് പരിശോധന നടത്തിയത്.

0Shares