ഹാദിയ കേസ് : എൻ. ഐ. എ അന്വേഷണം പിന്‍വലിക്കണം, കേരളാ പോലീസ് അന്വേഷിച്ചാൽ മതി; ഷെഫിന്‍ ജഹാന്‍ സുപ്രീം കോടതിയിൽ

  • Post category:news
  • Reading time:1 min read
You are currently viewing ഹാദിയ കേസ് : എൻ. ഐ. എ അന്വേഷണം പിന്‍വലിക്കണം, കേരളാ പോലീസ് അന്വേഷിച്ചാൽ മതി; ഷെഫിന്‍ ജഹാന്‍ സുപ്രീം കോടതിയിൽ

ന്യൂഡൽഹി: സംസ്ഥാന പോലീസിന്റെ അന്വേഷണം കേസില്‍ നടക്കുന്നുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ എന്‍ഐഎ അന്വേഷണത്തിന്റെ ആവശ്യമില്ല. അതിനാല്‍ എന്‍. ഐ. എ അന്വേഷണം വേണമെന്ന ഉത്തരവ് പിന്‍വലിക്കണമെന്ന ആവശ്യവുമായി ഹാദിയയെ വിവാഹം ചെയ്ത ഷെഫിന്‍ ജഹാന്‍ സുപ്രീംകോടതിയെ സമീച്ചു. ഹാദിയയെ സുപ്രീം കോടതിയിൽ ഹാജരാക്കാൻ ഡി. ജി. പിക്ക് നിർദേശം നൽകണമെന്നും ഷഹിൻ ഹർജിയിൽ ആവശ്യപ്പെട്ടു.

എന്‍. ഐ. എ അന്വേഷണം ഉത്തരവിട്ട ബെഞ്ചിന് മുമ്പാകെ ഇതേ വാദങ്ങള്‍ തന്നെയാണ് ഷെഫിന്‍ അവതരിപ്പിച്ചിരുന്നത്. അന്ന് ആ വാദങ്ങളെല്ലാം തള്ളിക്കളഞ്ഞതിന് ശേഷമാണ് കേസില്‍ എന്‍. ഐ. എ അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവിട്ടത്. അവർ അന്വേഷണം ഏറ്റെടുക്കുകയും ചെയ്തിരുന്നു. അന്ന് ചീഫ് ജസ്റ്റിസ് ഖേഹാര്‍ അധ്യക്ഷനായ ബെഞ്ചാണ് എന്‍. ഐ. എ അന്വേഷണത്തിന് ഉത്തരവിട്ടത്. ഖേഹാര്‍ വിരമിച്ചതിനെ തുടര്‍ന്ന് പുതിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഈ സാഹചര്യം മുതലാക്കി അനുകൂല ഉത്തരവ് നേടാനാണ് ഷെഫിന്റെ ശ്രമം.

0Shares