സ്‌കൂട്ടറില്‍ പോകുകയായിരുന്ന വീട്ടമ്മയെ സീരിയല്‍ നടന്‍ മര്‍ദിച്ചു; പിന്നീട് സംഭവിച്ചത്

  • Post category:news
  • Reading time:1 min read
You are currently viewing സ്‌കൂട്ടറില്‍ പോകുകയായിരുന്ന വീട്ടമ്മയെ സീരിയല്‍ നടന്‍ മര്‍ദിച്ചു; പിന്നീട് സംഭവിച്ചത്

തിരുവല്ല: വീട്ടമ്മയെ മര്‍ദിച്ചെന്ന പരാതിയില്‍ സീരിയല്‍ നടന്‍ അറസ്റ്റിലായി. തിരുവല്ല മതില്‍ഭാഗം അത്തിമുറ്റത്ത് സുരേഷ് (45) ആണ് അറസ്റ്റിലായത്. സുരേഷിന്റെ സമീപവാസിയായ വീട്ടമ്മയാണ് പരാതിക്കാരി. സ്‌കൂട്ടറില്‍ വന്ന വീട്ടമ്മയെ കാറിലെത്തിയ സുരേഷും ഭാര്യയും വഴി തടഞ്ഞ് മര്‍ദിച്ചെന്നാണ് പരാതി. ഇരുകുടുംബങ്ങളും തമ്മില്‍ വഴിത്തര്‍ക്കം ഉണ്ടായിരുന്നതായും പോലീസ് ഇന്‍സ്പെക്ടര്‍ പി.ആര്‍ സന്തോഷ് പറഞ്ഞു. സുരേഷിനെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.അതേസമയം വീട്ടമ്മ മര്‍ദിച്ചെന്ന് ആരോപിച്ച് സുരേഷിന്റെ ഭാര്യയും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇവരും കേസില്‍ പ്രതിയാണ്. എന്നാല്‍ വീട്ടമ്മ തന്നെ മര്‍ദ്ദിച്ചുവെന്നാരോപിച്ച് സുരേഷിന്റെ ഭാര്യയും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

0Shares