തിരുവനന്തപുരം: സ്വര്‍ണ വ്യാപാരികളുടെ ഏറെ കാലത്തെ ആവശ്യമായിരുന്ന സ്വര്‍ണത്തിന്റെ വാങ്ങല്‍ നികുതി പിന്‍വലിച്ചു. സംസ്ഥാനത്ത് ധനകാര്യ ബില്‍ പാസാക്കിയതിനെ തുടര്‍ന്നാണ് വാങ്ങല്‍ നികുതി പിന്‍വലിച്ചത്.

സ്വര്‍ണ വ്യാപാരത്തെ പ്രതിസന്ധിയിലാക്കുന്ന നികുതി പിന്‍വലിക്കണമെന്ന് വ്യാപാരികള്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു. കെ.എം മാണി ധനകാര്യമന്ത്രിയായിരുന്നപ്പോഴാണ് വാങ്ങല്‍ നികുതി ഏര്‍പ്പെടുത്തിയത്. ഇതോടെ പഴയ സ്വര്‍ണം വാങ്ങുന്നതിനുള്‍പ്പെടെ നികുതി ബാധകമായി.