കൊട്ടാക്കര: മാള്‍ ഉദ്ഘാടനത്തിന് വന്ന സിനിമാതാരം ദുല്‍ഖര്‍ സല്‍മാനെ കാണെത്തിയവരുടെ തിക്കിലും തിരക്കിലുംപെട്ട് ഒരാള്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരം പ്രാവച്ചമ്പലം സ്വദേശി ഹരി(45) ആണ് മരിച്ചത്.
രാവിലെ 10.30 ഓടെ കൊട്ടാരക്കയില്‍ ഐമാള്‍ ഉദ്ഘാടനത്തിന് വന്നതായിരുന്നു ദുല്‍ഖര്‍. ആയിരക്കണക്കിന് പേരാണ് താരത്തെ കാണാനെത്തിയത്. താരം പോയിക്കഴിഞ്ഞപ്പോഴാണ് തിക്കും തിരക്കുമുണ്ടായത്. തിരുവനന്തപുരത്ത് നിന്ന് ഓട്ടോയിലാണ് ഹരി കൊട്ടരക്കരയില്‍ എത്തിയത്. കൊട്ടാരക്കരയിലെ ആദ്യത്തെ മാളാണു ‘ഐമാള്‍. ഇബാജ് ഗ്രൂപ്പിന്റെ മൂന്നാമത്തേതും ഏറ്റവും വലിയതുമാണു കൊട്ടാരക്കരയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്.