സി.പി.ഐ പ്രകടന പത്രിക പുറത്തിറക്കി; ബി.ജെ.പിയെ പരാജയപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യം

  • Post category:news
  • Reading time:1 min read
You are currently viewing സി.പി.ഐ പ്രകടന പത്രിക പുറത്തിറക്കി;  ബി.ജെ.പിയെ പരാജയപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യം

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി സി.പി.ഐ പ്രകടന പത്രിക പുറത്തിറക്കി. ബി.ജെ.പിയെ പരാജയപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യമെന്ന് പ്രകടന പത്രിക പുറത്തിറക്കിക്കൊണ്ട് ദേശീയ സെക്രട്ടറി ഡി. രാജ പറഞ്ഞു.


പ്രകടന പത്രികയിലെ ചില വാഗ്ദാനങ്ങൾ:-

> കര്‍ഷകര്‍ക്ക് ഉല്പാദന ചെലവിൻ്റെ 50 ശതമാനത്തിലധികം വരുമാനം ഉറപ്പുവരുത്തും.

> കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളും.

> ജോലി ചെയ്യുക എന്നത് മൗലിക അവകാശമാക്കും.

> തൊഴില്‍ രഹിതരുടെ സാമൂഹിക സുരക്ഷിതത്വം ഉറപ്പാക്കും.

> എല്ലാ പെന്‍ഷന്‍കാര്‍ക്കും ചുരുങ്ങിയ പെന്‍ഷന്‍ 9000 രൂപയാക്കും.

> സത്രീകള്‍ക്ക് എല്ലാ മേഖലയിലും 33 ശതമാനം തൊഴില്‍ സംവരണം.

> ആദായ നികുതി നല്‍കാത്ത എല്ലാ മുതിര്‍ന്ന പൗരന്മാര്‍ക്കും പെന്‍ഷന്‍.

> ആസൂത്രണ കമ്മീഷന്‍ തിരിച്ചുകൊണ്ടുവരും.

> ന്യൂനപക്ഷങ്ങള്‍ക്കായി രജീന്ദ്ര സച്ചാര്‍ സമിതി ശുപാര്‍ശകള്‍ നടപ്പാക്കും.

> ജി.ഡി.പിയുടെ 10 ശതമാനം വിദ്യാഭ്യാസ മേഖലക്കായി നീക്കിവെക്കും.

> പ്രൈമറി മുതല്‍ സെക്കന്‍ററി വരെയുള്ള വിദ്യാഭ്യാസം സൗജന്യമാക്കും.

> ജി.ഡി.പിയുടെ ആറ് ശതമാനം ആരോഗ്യമേഖലക്ക‌്.

> നദീസംയോജന പദ്ധതികള്‍ക്കായി ദേശീയതലത്തില്‍ സമവായം.

> ഡല്‍ഹിക്കും പുതുച്ചേരിക്കും പൂര്‍ണ സംസ്ഥാന പദവി.

 

0Shares