കാസര്‍കോട്: പഠിച്ചിറങ്ങിയ സ്‌കൂളിൻ്റെ സമഗ്ര വികസനത്തിന് 15 ലക്ഷത്തിൻ്റെ ബൃഹത് പദ്ധതി പൂര്‍വ വിദ്യാര്‍ത്ഥി അസോസിയേഷൻ്റെ
നേതൃത്വത്തില്‍ സമര്‍പ്പിച്ചു. ബെദിര പാണക്കാട് തങ്ങള്‍ മെമ്മോറിയല്‍ എ.യു.പി സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മയായ ഓള്‍ഡ് സ്റ്റുഡന്റ്സ് അസോസിയേഷന്‍ സ്‌കൂളിൻ്റെ വികസനത്തിന് കൈകോര്‍ക്കാന്‍ രംഗത്തെത്തിയത്. സ്‌കൂളിൻ്റെ എന്നെത്തേയും സ്വപ്നമായ വിവിധ പദ്ധതികളാണ് ഇതോടെ പൂര്‍ത്തിയായത്. സ്‌കൂളിൻ്റെ 42-ാ മത് വാര്‍ഷികാഘോഷ ചടങ്ങില്‍ പൂര്‍വ വിദ്യാര്‍ത്ഥി ബി.എ അഷ്റഫ് ബെദിര സംഭാവന ചെയ്ത ആധുനിക രീതിയിലുള്ള സ്റ്റേജ് പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ സ്‌കൂളിന് സമര്‍പ്പിച്ചു. ഒ.എസ്.എയുടെ കീഴിലുള്ള ‘ക്ലാസ്മേറ്റ്സ് 76’ നിര്‍മിച്ച ഹൈടെക് ലൈബ്രറി ഹാള്‍ ആദ്യാക്ഷരം പഠിപ്പിച്ച അബ്ദുല്‍ റഹ്്മാന്‍ മുസ്്ലിയാര്‍ ഉദ്ഘാടനം ചെയ്തു. 1988 ബാച്ച് സംഭാവന ചെയ്ത കമ്പ്യൂട്ടറുകളുടെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്സണ്‍ ബീഫാത്തിമ ഇബ്രാഹിമും നിസ്‌കാര മുറികളുടെ ഉദ്ഘാടനം ബെദിര ഖത്തീബ് അഹമ്മദ് ദാരിമിയും നിര്‍വഹിച്ചു.
വാര്‍ഷികാഘോഷ പരിപാടി എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സ്‌കൂളില്‍ പുതുതായി നിര്‍മിച്ച ക്ലാസ് മുറികളുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. മാനേജര്‍ സി.എ മുഹമ്മദ് കുഞ്ഞി അധ്യക്ഷനായി. മമ്മു ചാല, ജമാഅത്ത് പ്രസിഡണ്ട് സി.എ അബ്ദുല്ലക്കുഞ്ഞി, ബി.എ കുഞ്ഞഹമ്മദ്, അബ്ദുല്‍ റഹ്്മാന്‍ കുഞ്ഞ്, മുഹമ്മദ് മാണിമൂല, സലാഹുദ്ദീന്‍ വലിയവളപ്പ്, ഹെഡ്മാസ്റ്റര്‍ പി. നാരായണന്‍ പ്രസംഗിച്ചു. തുടര്‍ന്ന് സ്‌കൂള്‍ കുട്ടികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.
സഹപാഠികളായിരുന്ന പൂര്‍വ വിദ്യാര്‍ഥികള്‍ കൈകോര്‍ത്തു; ബെദിര പി.ടി.എം സ്‌കൂളിന് 15 ലക്ഷം രൂപയുടെ പദ്ധതിവരുന്നു